മലയാളി ബീഫിനെ മറക്കുന്നുവോ? കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും ബീഫ് അപ്രത്യക്ഷമാകുന്നു!
തിരുവനന്തപുരം: കുറച്ചു നാളുകളായി ബീഫാണ് ചര്‍ച്ചാവിഷയം. ബീഫ് കഴിക്കുന്നതില്‍ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കേരളത്തില്‍
ഉണ്ടങ്കിലും മലയാളി ബീഫിനെ മറന്നു തുടങ്ങി എന്നു തന്നെയാണ് യാഥാര്‍ത്ഥ്യം.
അന്യസംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചത്തോടെ കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും ബീഫ് വിഭവങ്ങള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. കുത്തനെ വര്‍ധിച്ച വില ബീഫ് വിഭവങ്ങളെ ഭക്ഷണശീലത്തില്‍ നിന്നും മറക്കാന്‍ പ്രേരിപ്പിക്കുയാണ്.

വര്‍ഷത്തില്‍ 2.3 ലക്ഷം മെട്രിക് ടണ്‍ മാംസം വിറ്റഴിക്കപ്പെട്ടിരുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ന് ഇതിന്റെ പകുതി മാട്ടിറച്ചി പോലും മാര്‍ക്കറ്റില്‍ എത്തുന്നില്ല. മാട്ടിറച്ചി വില്‍പനയില്‍ വന്ന ഇടിവിന് പല കാരണങ്ങളാണ് കച്ചവടക്കാര്‍ പറയുന്നത്. കന്നുകാലികളെ കയറ്റികൊണ്ടു വരുന്നതിനുള്ള യാത്രാചിലവുകള്‍ വര്‍ധിച്ചതും, സംസ്ഥാന സര്‍ക്കാര്‍ മാട്ടിറച്ചിക്ക് ടാക്‌സ് ക്രമീകരിച്ചതും പ്രധാന കാരണങ്ങളാണ്.
മലയാളി അറിയാതെ തന്നെ കേരളത്തിന്റെ തീന്‍ മേശകളില്‍ നിന്നും ബീഫ് വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുയാണ്. പ്രത്യക്ഷത്തില്‍ ബീഫ് നിരോധനത്തെ എത്തിര്‍ത്താലും കിട്ടാതതു കൊണ്ടാണെന്ന് ചുരുക്കം.












Click it and Unblock the Notifications