ബീമാപള്ളി ഉറൂസിന് തുടക്കമായി,ദൃശ്യങ്ങള്‍
തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന് തുടക്കമായി. പത്ത് ദിവസം നീണ്ട നില്‍ക്കുന്ന ആഷോഷങ്ങള്‍ക്കാണ് ഇന്ന്(2014 ഏപ്രില്‍ 2)ക്കാമാവുക. ആഘോഷങ്ങളുടെ ഭാഗമായി നൂറു കണക്കിന് ആളുകളാണ് നഗരത്തിലേക്ക് എത്തുന്നത്. പള്ളിയും പരിസരവും ഇതിനൊടകം തന്നെ മനോഹരമായി ദീപാലങ്കാരം നടത്തിട്ടുണ്ട്.
രാവിലെ എട്ട് മണിയോടെ ബീമാപള്ളി മുസ്ലീം ജമാഅത്ത് ഇമാം അബ്ദുള്‍ ഖാദര്‍ അന്‍വരിയുടെ നേതൃത്വത്തില്‍ പ്രത്യേക ദുഅ നമസ്‌ക്കാരം നടന്നു. ജുഅ നമസ്‌ക്കാരത്തോടെയാണ് ഉറൂസ് ആരംഭിയ്ക്കുക. ഉറൂസിനൊരുങ്ങിയ ബീമാപള്ളിയുടെ കൂടതല്‍ ദൃശ്യങ്ങളിലേയ്ക്കും വിശേഷങ്ങളിലേക്കും

ഉറൂസിനൊരുങ്ങി
ഉറൂസിനൊരുങ്ങിയ ബീമാപള്ളിയുടെ രാത്രികാല ദൃശ്യം

പത്ത് ദിവസത്തെ ആഘോഷം
പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കാണ് ഉറൂസോടെ തുടക്കമാവുക

ചടങ്ങുകള്‍
പ്രത്യേക ദുഅ നമസ്‌ക്കാരത്തോടെയാണ് ഉറൂസ് ആരംഭിയ്ക്കുന്നത്.

പട്ടണ പ്രദക്ഷിണം
പ്രര്‍ത്ഥനകള്‍ക്ക് ശേഷം അണിയിച്ചൊരുക്കിയ കുതിരകളുടെ അകമ്പടിയോടെ ജോനക പൂന്തുറയിലേക്ക് പട്ടണപ്രദക്ഷിണം നടത്തു. മുത്തുക്കുടകള്‍, കളരിപ്പയറ്റ്, ദഫ്മുട്ട്, ചന്ദനക്കുടം, ബാന്‍ഡ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് പട്ടണപ്രദക്ഷിണം

ജനത്തിരക്ക്
ഉറൂസിനോട് അനുബന്ധിച്ച് വന്‍ ജനത്തിരക്കാണ് ബീമാപള്ളിയിലും പരിസരത്തും അനുഭവപ്പെടുന്നത്

പതാക ഉയര്‍ത്തല്‍
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഉറൂസിന് തുടക്കമിട്ട് ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എസ് ഹലാലുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തിയത്

ആഘോഷത്തിന്റെ നാളുകള്‍
ഇനിയുള്ള പത്ത് ദിവസങ്ങള്‍ ആഘോഷ്ത്തിന്റെ രാപ്പകലുകളാണ് സമ്മാനിയ്ക്കുന്നത്.












Click it and Unblock the Notifications