ബീന പോള്‍ ചലച്ചിത്ര അക്കാദമി വിട്ടു?
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബീനാപോള്‍ ഒഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷമായി അക്കദാമിയിലെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ബീനാപോള്‍. അക്കാദമിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമിയും ബീനപോളും പ്രതി്കരിച്ചിട്ടില്ല.
അതേസമയം ബീന പോളിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മോളയില്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണ് ബീനയെ പുറത്താക്കിയതിന് കാരണമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കാദമിയുടെ സ്ഥാനമാനങ്ങളില്‍ നിന്ന് ബീനാ പോലിനെ നീക്കിക്കൊണ്ടുള്ള ഉത്തരവ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പു വച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഡിറ്റില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് ബീന പോള്‍ ചലച്ചിത്ര അക്കാദമി.ില്‍ എത്തുന്നത്. അടുത്ത ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയ്ക്ക് വിടാനം ധാരണയായതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications