ബിയര്‍, കുപ്പി ഒന്നിന് ഒരു രൂപ!! ആര്‍ക്കും വേണ്ടത്രേ!!! എന്താണെന്നറിയണോ?
ആക്രിക്കച്ചവടക്കാര്‍ക്കു പോലും ബിയര്‍ കുപ്പികള്‍ വേണ്ടാതായതോടെ വന്‍ മാലിന്യ ഭീഷണിയിലേക്കാണ് കേരളം കടക്കുന്നത്. വെറും ഒന്നര രൂപയ്ക്കാണ് ബിയര്‍ ബോട്ടിലുകള്‍ മൊത്തക്കച്ചവടക്കാര്‍ എടുക്കുന്നത്.
പാലക്കാട്: എല്ലാവര്ക്കും ബിയര്‍ മാത്രം മതി. കുപ്പി ആര്‍ക്കും വേണ്ട. ബിയര്‍ ബോട്ടിലുകള്‍ വിറ്റ് അരി വാങ്ങിയിരുന്ന കാലം കഴിയുന്നു. ഒഴിഞ്ഞ ഒരു ബിയര്‍ കുപ്പിക്ക് ആറ് രൂപയായിരുന്നു മൂന്ന് വര്‍ഷം മുമ്പ് . ഇപ്പോഴത് പറക്കി വില്ക്കാന് പോലും ആളില്ലാതായിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് എട്ട് രൂപയായിരുന്ന ബിയര്‍ ബോട്ടിലുകള്‍ക്ക് നിലവില്‍ ഒരു രൂപയാണ് വില.
ആക്രിക്കച്ചവടക്കാര്‍ക്കു പോലും ബിയര്‍ കുപ്പികള്‍ വേണ്ടാതായതോടെ വന്‍ മാലിന്യ ഭീഷണിയിലേക്കാണ് കേരളം കടക്കുന്നത്. വെറും ഒന്നര രൂപയ്ക്കാണ് ബിയര്‍ ബോട്ടിലുകള്‍ മൊത്തക്കച്ചവടക്കാര്‍ എടുക്കുന്നത്.

ഏപ്രിലില്‍ 1.08 കോടി ബിയറാണ് കേരളത്തില്‍ വിറ്റത്. ഇത്രത്തോളം ഒഴിഞ്ഞ കുപ്പികളും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവ നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പഴയ പത്രക്കടലാസിന് പത്ത് രൂപയിലധികവും പ്ലാസ്റ്റികിന് 18 മുതല്‍ 20 വരെ രൂപയും കിട്ടുമ്പോള്‍ കുപ്പിക്ക് കിട്ടുന്നത് കിലോയ്ക്ക് പരമാവധി 50 പൈസ മാത്രമാണ്. ഇതു തന്നെയാണ് കുപ്പി എടുക്കുന്നതില്‍ നിന്ന് ആക്രിക്കച്ചവടക്കാരെ പിന്തിരിപ്പിച്ചിരിക്കുന്നത്.
പഴയതു പോലെ പുനരുപയോഗ സാധ്യകളും ഇപ്പോള്‍ ഇല്ല. നേരത്തെ മദ്യക്കമ്പനികള്‍ സമാന രൂപത്തിലുള്ള ബിയര്‍ കുപ്പികളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാല്‍ സ്റ്റിക്കര്‍ മാറ്റി നല്കിയാല് പുനരുപയോഗിക്കാനാവുമായിരുന്നു. എന്നാല്‍ പല കമ്പനികളും ബ്രാന്‍ഡ് വിവരം ഇപ്പോള്‍ കുപ്പിയില്‍ തന്നെ രേഖപ്പെടുത്തുന്നതു കാരണം മറ്റ് കമ്പനികള്‍ക്ക് ഈ കുപ്പികള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.
കഴുകിയെടുക്കുന്ന കുപ്പികളില്‍ മാലിന്യമുണ്ടെന്ന ആരോപണവും കുപ്പികള്‍ വീണ്ടും ഉപയോഗിക്കുന്നതിന് തടസമായിരിക്കുകയാണ്. 650 ഗ്രാമാണ് ഒരു ബിയര്‍ കുപ്പിയുടെ ഭാരം. 100 ബിയര്‍ കുപ്പികള്‍ വിറ്റാല്‍ ഒരു പക്ഷേ 150 രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. 500 മുതല്‍ 800 വരെ കിട്ടിയിരുന്ന സ്ഥാനത്താണ് ഇത്. ആഴ്ചയില്‍ 1000 കുപ്പികള്‍ വരെ ലഭിക്കുന്നിടത്ത് ഇപ്പോള്‍ 100 എണ്ണം പോലും തികച്ചു കിട്ടുന്നില്ലത്രേ.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications