കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയര്‍, കുപ്പി ഒന്നിന് ഒരു രൂപ!! ആര്‍ക്കും വേണ്ടത്രേ!!! എന്താണെന്നറിയണോ?

ആക്രിക്കച്ചവടക്കാര്‍ക്കു പോലും ബിയര്‍ കുപ്പികള്‍ വേണ്ടാതായതോടെ വന്‍ മാലിന്യ ഭീഷണിയിലേക്കാണ് കേരളം കടക്കുന്നത്. വെറും ഒന്നര രൂപയ്ക്കാണ് ബിയര്‍ ബോട്ടിലുകള്‍ മൊത്തക്കച്ചവടക്കാര്‍ എടുക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: എല്ലാവര്‍ക്കും ബിയര്‍ മാത്രം മതി. കുപ്പി ആര്‍ക്കും വേണ്ട. ബിയര്‍ ബോട്ടിലുകള്‍ വിറ്റ് അരി വാങ്ങിയിരുന്ന കാലം കഴിയുന്നു. ഒഴിഞ്ഞ ഒരു ബിയര്‍ കുപ്പിക്ക് ആറ് രൂപയായിരുന്നു മൂന്ന് വര്‍ഷം മുമ്പ് . ഇപ്പോഴത് പറക്കി വില്‍ക്കാന്‍ പോലും ആളില്ലാതായിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് എട്ട് രൂപയായിരുന്ന ബിയര്‍ ബോട്ടിലുകള്‍ക്ക് നിലവില്‍ ഒരു രൂപയാണ് വില.

ആക്രിക്കച്ചവടക്കാര്‍ക്കു പോലും ബിയര്‍ കുപ്പികള്‍ വേണ്ടാതായതോടെ വന്‍ മാലിന്യ ഭീഷണിയിലേക്കാണ് കേരളം കടക്കുന്നത്. വെറും ഒന്നര രൂപയ്ക്കാണ് ബിയര്‍ ബോട്ടിലുകള്‍ മൊത്തക്കച്ചവടക്കാര്‍ എടുക്കുന്നത്.

beer bottle

ഏപ്രിലില്‍ 1.08 കോടി ബിയറാണ് കേരളത്തില്‍ വിറ്റത്. ഇത്രത്തോളം ഒഴിഞ്ഞ കുപ്പികളും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവ നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പഴയ പത്രക്കടലാസിന് പത്ത് രൂപയിലധികവും പ്ലാസ്റ്റികിന് 18 മുതല്‍ 20 വരെ രൂപയും കിട്ടുമ്പോള്‍ കുപ്പിക്ക് കിട്ടുന്നത് കിലോയ്ക്ക് പരമാവധി 50 പൈസ മാത്രമാണ്. ഇതു തന്നെയാണ് കുപ്പി എടുക്കുന്നതില്‍ നിന്ന് ആക്രിക്കച്ചവടക്കാരെ പിന്തിരിപ്പിച്ചിരിക്കുന്നത്.

പഴയതു പോലെ പുനരുപയോഗ സാധ്യകളും ഇപ്പോള്‍ ഇല്ല. നേരത്തെ മദ്യക്കമ്പനികള്‍ സമാന രൂപത്തിലുള്ള ബിയര്‍ കുപ്പികളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാല്‍ സ്റ്റിക്കര്‍ മാറ്റി നല്‍കിയാല്‍ പുനരുപയോഗിക്കാനാവുമായിരുന്നു. എന്നാല്‍ പല കമ്പനികളും ബ്രാന്‍ഡ് വിവരം ഇപ്പോള്‍ കുപ്പിയില്‍ തന്നെ രേഖപ്പെടുത്തുന്നതു കാരണം മറ്റ് കമ്പനികള്‍ക്ക് ഈ കുപ്പികള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.

കഴുകിയെടുക്കുന്ന കുപ്പികളില്‍ മാലിന്യമുണ്ടെന്ന ആരോപണവും കുപ്പികള്‍ വീണ്ടും ഉപയോഗിക്കുന്നതിന് തടസമായിരിക്കുകയാണ്. 650 ഗ്രാമാണ് ഒരു ബിയര്‍ കുപ്പിയുടെ ഭാരം. 100 ബിയര്‍ കുപ്പികള്‍ വിറ്റാല്‍ ഒരു പക്ഷേ 150 രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. 500 മുതല്‍ 800 വരെ കിട്ടിയിരുന്ന സ്ഥാനത്താണ് ഇത്. ആഴ്ചയില്‍ 1000 കുപ്പികള്‍ വരെ ലഭിക്കുന്നിടത്ത് ഇപ്പോള്‍ 100 എണ്ണം പോലും തികച്ചു കിട്ടുന്നില്ലത്രേ.

English summary
beer bottle price down. no one take beer bottle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X