കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ബിയര്‍ പാര്‍ലറുകളും ബാറുകളും തുറക്കാന്‍ നീക്കം; മുഖ്യമന്ത്രിക്ക് ശുപാര്‍ശ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളും ബാറുകളും തുറക്കാനൊരുങ്ങുന്നു. ഈ ആവശ്യം ഉന്നയിച്ച് നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മീഷണര്‍ കൈമാറിയ നിര്‍ദേശം എക്‌സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുകയാണ്.

നിലവില്‍ ബാറുകളില്‍ നിന്നും പ്രത്യേകം കൗണ്ടറുകള്‍ വഴി പാഴ്‌സലുകള്‍ മാത്രമാണ് നല്‍കിവരുന്നത്. ബെവ്‌കോ ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് മദ്യം നല്‍കുന്നത്. സംസ്ഥാനത്തിപ്പോള്‍ 596 ബാറുകളും 350 ഓളം ബിയര്‍ വൈന്‍ പാര്‍ലറുകളുമാണുള്ളത്.

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ബാറുകള്‍ അടച്ചതിന് പിന്നാലെ കൗണ്ടറുകള്‍ തുടങ്ങിയുള്ള മദ്യവില്‍പ്പനയെകുറിച്ച് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. പിന്നാലെയാണ് ബെവ്ക്യൂ ആപ്പ് പുറത്തിറക്കുന്നത്.

beverages

Recommended Video

cmsvideo
Tamil Nadu weatherman predicts heavy rain in Kerala | Oneindia Malayalam

അതേസമയം കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബീവറേജ് അടക്കില്ലായെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം അന്ന് തന്നെ ശക്തമായി രംഗത്തെത്തിയിരുന്നു. ബീവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിങ്ങികൂടുമെന്ന വാദമായിരുന്നു പ്രതിപക്ഷത്തിന്റേത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുകയും മറുവശത്ത് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!

പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!

പുതിയ തന്ത്രവുമായി കോൺഗ്രസ്!'ക്രാന്തി വെർച്വൽ മഹാസമ്മേളൻ',ബിജെപിയുടെ സപ്തൃഷി തന്ത്രത്തെ വെല്ലും?പുതിയ തന്ത്രവുമായി കോൺഗ്രസ്!'ക്രാന്തി വെർച്വൽ മഹാസമ്മേളൻ',ബിജെപിയുടെ സപ്തൃഷി തന്ത്രത്തെ വെല്ലും?

English summary
Beer parlors and bars set to open in Kerala even as covid-19 spread continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X