ബിയര്‍,വൈന്‍ പാര്‍ലറുകളുടെ പൂട്ടു തുറക്കുന്നു
തിരുവനന്തപുരം: ബിയര്‍ സ്‌നേഹികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. മദ്യനിരോധനത്തിന്റെ ഭാഗമായി ഹോട്ടലുകളില്‍ പൂട്ടിക്കിടക്കുന്ന ബിയര്‍,വൈന്‍ പാര്‍ലറുകളുടെ പൂട്ടു തിങ്കളാഴ്ച തുറക്കും. ബാറുകള്‍ അടപ്പിച്ചാലും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കണമെന്ന ചില നേതാക്കന്‍മാരുടെയും ബിയര്‍ സ്‌നേഹികളുടെയും ആഗ്രഹങ്ങള്‍ ഇതോടെ പൂവണിയും. കുടിയന്‍മാര്‍ക്ക് ഏക ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത്.
പുതിയ മദ്യനയ പ്രകാരം 150 ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതോടെയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് 120 ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ക്കാണ് നിലവില്‍ ലൈസന്‍സ് ഉള്ളത്. ബാറുകള്‍ അടച്ചു പൂട്ടിയതോടെ ഇവിടങ്ങളിലെ വില്പന ഇരട്ടിയിലേറെയാണ് വര്‍ദ്ധിച്ചത്. എന്നാല്‍ ഹോട്ടലുകളിലെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതോടെ തിരിച്ചടി നേരിടേണ്ടി വരുന്നത് ഇത്തരം സ്ഥാപനങ്ങള്‍ ആയിരിക്കും.

ഹോട്ടലുകള്‍ക്ക് വൃത്തിയുണ്ടോയെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ പരിശോധിച്ചതിനുശേഷമാണ് ഹോട്ടലുകളില്‍ ബിയര്‍,വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക. തിങ്കളാഴ്ച ഉച്ചയോടെ ബാര്‍ തുറക്കാനാണ് ഉടമകളുടെ തീരുമാനം.
ബാര്‍ പൂട്ടിയാലും മദ്യത്തിനോട് കേരളം വിടപറയാന്‍ പോകുന്നില്ല. കൂടുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള പുറപ്പാടിലാണ് അധികൃതര്‍. ടൂറിസം മേഖലയെ ബാധിക്കും എന്നൊക്കെ പറഞ്ഞ് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അവസാനം ബിയര്‍, വൈന്‍ പാര്‍ലറുകളുടെ പൂട്ടും അഴിപ്പിച്ചു. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു എന്ന് കണ്ടു തന്നെ അറിയാം.












Click it and Unblock the Notifications