ബിയര്‍ പാര്‍ലറുകള്‍ കൂട്ടത്തോടെ ഫോര്‍ സ്റ്റാറിലേക്ക്; എന്താണ് സംഭവിക്കുന്നത്?
കൊച്ചി: ബിയര്‍ പാര്‍ലറുകള്‍ കൂട്ടത്തോടെ ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നു. ബാര്‍ പൂട്ടിയതിനു ശേഷം ഇതുവരെ 74 ബിയര്‍-വൈന്‍ പാര്‍ലറുകളാണ് ഫോര്‍സ്റ്റാര്‍ ലൈസന്‍സ് നേടിയത്.
പുതിയ മദ്യനയത്തില്‍ ബാറുകള്‍ തുറക്കാനുള്ള ലൈസന്‍സ് കിട്ടും എന്ന പ്രതീക്ഷയിലാണ് ബിയര്‍ പാര്‍ലറുകള്‍ ഫോര്‍ സ്റ്റാര്‍ പദവിക്ക് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ചയും മുന്ന് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ബാര്‍ മുതലാളിമാര്‍ക്ക് വന്‍ പ്രതീക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

പഞ്ചനക്ത്ര ഹോട്ടലുകള്‍ ഒഴികെ സംസ്ഥാനത്തെ 730 ബാറുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യ നയത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. ആ സമയത്ത് 38 ബാറുകള്‍ക്ക് മാത്രമാണ് ഫോര്‍സ്റ്റാര്‍ പദവി ഉണ്ടായിരുന്നത്. പിന്നീട് 730 ബാറുകള്‍ക്കും സര്‍ക്കാര്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതില്‍ 615 ബാറുകള്‍ മാത്രമാണ് ബിയര്‍-വൈന്‍ പാര്‍ലറുകളായി രൂപാന്തരപ്പെട്ടത്. എന്നാല്‍ ഇതില്‍ 112 സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ഫോര്‍ സ്റ്റാര്‍ പദവിയുണ്ട്. എക്‌സൈസ് ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ പുതി മദ്യ നിയത്തില്‍ അനുകൂല നിലപാട് ഇടത് സര്‍ക്കാര്‍ കൈകൊള്ളുമെന്ന പ്രതീക്ഷയുമാണ് ബീയര്‍-വൈന്‍ പാര്‍ലറുകളുടെ നവീകരണത്തിന് പിന്നില്‍.












Click it and Unblock the Notifications