നട്ടം തിരിഞ്ഞ് ജനം; സമ്മേളനം ആഘോഷിച്ച് ബാങ്ക് തൊഴിലാളികള്‍, കൂട്ടു പിടിക്കാന്‍ മന്ത്രിമാരും
ബാങ്കുകളില്‍ പോലും കൃത്യമായി കാശില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ബാങ്ക് ജീവനക്കാരുടെ പ്രമുഖ സംഘടനകളില്‍ ഒന്നായ ബെഫിക്ക് സമ്മേളനം നടത്തി അവരുടെ ജനസ്‌നേഹം പ്രകടിപ്പിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിലെ വിവധ ബാങ്കുകളില്‍ പണം മാറാനും നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി ജനം പൊരിവെയിലത്ത ക്യൂ വനില്‍ക്കുകയാണ്. ബാങ്കുകളില്‍ പോലും കൃത്യമായി കാശില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ബാങ്ക് ജീവനക്കാരുടെ പ്രമുഖ സംഘടനകളില്‍ ഒന്നായ ബെഫിക്ക് സമ്മേളനം നടത്തി അവരുടെ ജനസ്‌നേഹം പ്രകടിപ്പിക്കുന്നത്. സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് തൊടുപുഴയില്‍ സമ്മേളനം നടത്തുന്നത്.
കേരളത്തിലെ മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍ മുന്‍ മന്ത്രിമാരുമടക്കം ആശംസകള്‍ അര്‍പ്പിക്കാന്‍ സമ്മേളന നഗരിയിലെത്തുന്നുണ്ടെന്നതാണ് മറ്റൊരു അതിശയം. ശനിയാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്. ശനിയാഴ്ച സമ്മേളനത്തില്‍ പ്രതിനിധികളായി എത്തിയത് 475 പേരാണ്. വൈകിട്ട നടന്ന പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധികള്‍ക്ക് പുറമെ സമീപ ജില്ലകളില്‍ നിന്നുള്ള ബാങ്ക് ജീവനക്കാരും എത്തി. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ബാങ്കുകള്‍ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുകയും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോഴാണ് ബെഫിയുടെ സമ്മേളനം നടക്കുന്നത്.

ജനം കഷ്ടപ്പെടുമ്പോള്‍
500 രൂപയുടേയും 1000 രൂപയുടേയും നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ നോട്ടുകള്‍ മാറാനും പണം പിന്‍വലിക്കാനും ജനം പെടാപ്പാട് പെടുമ്പോള്‍ ജീവനക്കാര്‍ സമ്മേളനം നടത്തുന്നത് വ്യാപകമായ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.

ബെഫിയുടെ വാദം
തങ്ങളുടേത് മുന്‍കൂട്ടി നിശ്ചയിച്ച സമ്മേളനമായിരുന്നുവെന്നാണ് ബെഫിയുടെ വാദം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ തങ്ങള്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ബെഫിയുടേയും സിഐടിയുവിന്റെയും നേതാക്കള്‍ പറയുന്നത്.

ജനങ്ങളെ കേന്ദ്രത്തിനെതിരാക്കുന്നു
കള്ളപ്പണം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളുമാണ് ബെഫി നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ഔചിത്യമല്ല
മറ്റൊരു സംഘടനയുടെ സമ്മേളനം മാറ്റിവെക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നത് ഔചിത്യമല്ലെന്ന് ബാങ്ക് ജീവനക്കാരുടെ പ്രബല സംഘടനയായ എഐബിഇഎ പറയുന്നു.












Click it and Unblock the Notifications