കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്

Google Oneindia Malayalam News

തിരുവനന്തപുരം: നേമത്ത് ബിജെപിയ്ക്ക് ഒരു വെല്ലുവിളിയും ഇല്ലെന്നും നേമം മണ്ഡലം കേരളത്തിലെ ബിജെപിയുടെ ഗുജറാത്ത് ആണ് എന്നും ആയിരുന്നു മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരന്‍ പറഞ്ഞത് . കുമ്മനം രാജശേഖരന്‍ ഇത്തവണ നേമത്ത് മത്സരിക്കും എന്ന വാര്‍ത്തകള്‍ക്കിടെ ആയിരുന്നു പ്രതികരണം .

ചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപംചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപം

മലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി, ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എംമലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി, ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എം

ഇതിനോട് അതി ശക്തമായി പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . നേമത്തെ ജനങ്ങളെ അപമാനിക്കുകയാണ് ഗുജറാത്തിനോട് ഉപമിയ്ക്കുന്നതിലൂടെ കുമ്മനം ചെയ്തിരിക്കുന്നത് എന്നാണ് ചെന്നിത്തല പറയുന്നത്. വിശദാംശങ്ങള്‍ ...

ഗുജറാത്ത് മനുഷ്യവിരുദ്ധം

ഗുജറാത്ത് മനുഷ്യവിരുദ്ധം

ഗുജറാത്തിലാണ് എല്ലാ തരത്തിലുള്ള ഇന്‍ഹ്യൂമന്‍ ആക്ടിവിറ്റീസും (മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും) നടക്കുന്നത് എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അങ്ങനെയുള്ള ഗുജറാത്തിനെ നേമവുമായി താരതമ്യം ചെയ്തത് നേമത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേമം പിടിക്കും

നേമം പിടിക്കും

ഇത്തവണ നേമം മണ്ഡലം തങ്ങള്‍ പിടിച്ചെടുക്കും എന്നും ചെന്നിത്തല പറയുന്നുണ്ട്. അതിന് നിശ്ചയദാര്‍ഢ്യത്തോടെ ആണ് മുന്നോട്ട് പോകുന്നത്. വിജയ പ്രതീക്ഷയുണ്ട് എന്നും അത് തങ്ങള്‍ തെളിയിക്കും എന്നും ചെന്നിത്തല പറയുന്നുണ്ട്.

കുമ്മനം പറഞ്ഞത്

കുമ്മനം പറഞ്ഞത്

നേമം കേരളത്തിലെ ബിജെപിയുടെ ഗുജറാത്ത് ആണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷം തന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ തികഞ്ഞെടുപ്പിലും നേമത്തെ ജനങ്ങള്‍ ബിജെപിയെ കൈവിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപിയ്ക്ക് വെല്ലുവിളികള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിടിച്ചെടുത്തത്

പിടിച്ചെടുത്തത്

സിപിഎമ്മിനും കോണ്‍ഗ്രസിനും തുല്യശക്തിയുണ്ടായിരുന്ന മണ്ഡലമാണ് നേമം. രണ്ട് പാര്‍ട്ടികളും അഞ്ച് തവണ നേമത്ത് വിജയിച്ചിട്ടും ഉണ്ട്. 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ ഒ രാജഗോപാല്‍ ചരിത്ര വിജയം നേടിയത്.

കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെ

കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെ

ഘടകക്ഷിയായിരുന്ന സോഷ്യലിസ്റ്റ് ജനത ആയിരുന്നു 2011 ല്‍ മണ്ഡലത്തില്‍ മത്സരിച്ചത്. അന്ന് 17 ശതമാനം വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തായിരുന്നു യുഡിഎഫ്. 2016 ല്‍ ജെഡിയു സ്ഥാനാര്‍ത്ഥി നേടിയത് 9.7 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. ഇത്തവണയും മൂന്നാം സ്ഥാനത്തായിരുന്നു യുഡിഎഫ്.

വോട്ടുകച്ചവടം എന്ന ആരോപണം

വോട്ടുകച്ചവടം എന്ന ആരോപണം

നേമത്ത് കോണ്‍ഗ്രസ്, ബിജെപിയുമായി വോട്ട് കച്ചവടം നടത്തി എന്ന ആരോപണം അന്ന് മുതലേ ഉയരുന്നതാണ്. 2011 നെ അപേക്ഷിച്ച് യുഡിഎഫ് വോട്ടുകള്‍ 7.68 ശതമാനം ആണ് 2016 ല്‍ കുറഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് 9.97 ശതമാനത്തിന്റെ വോട്ട് വര്‍ദ്ധനയും ഉണ്ടായി. സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് 2011 നെ അപേക്ഷിച്ച് 1.6 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.

ഇത്തവണ ആര്

ഇത്തവണ ആര്

നേമം സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ വ്യക്തമായ സൂചന തന്നെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിലൂടെ വെളിപ്പെടുന്നത്. സിപിഎം ഇത്തവണയും വി ശിവന്‍കുട്ടിയെ തന്നെ മണ്ഡലത്തില്‍ പരീക്ഷിച്ചേക്കും എന്നാണ് സൂചന.

കുമ്മനം മത്സരിക്കും

കുമ്മനം മത്സരിക്കും

ബിജെപിയുടെ ഏക സിറ്റിങ് സീറ്റ് ആയ നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഷുവര്‍ സീറ്റ് എന്ന നിലയില്‍ ബിജെപി പരിഗണിക്കുന്ന മണ്ഡലം ആണ് നേമം. കുമ്മനം രാജശേഖരനെ നേമത്ത് തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതില്‍ ആര്‍എസ്എസ് നേതൃത്വവും കടുംപിടിത്തം പിടിച്ചു എന്നാണ് സൂചന.

പാര്‍ട്ടി തീരുമാനിക്കും

പാര്‍ട്ടി തീരുമാനിക്കും

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം. നിലവില്‍ പാര്‍ട്ടി അത്തരത്തില്‍ തീരുമാനങ്ങള്‍ ഒന്നും തന്നെ എടുത്തിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

വീടിന്റെ കാര്യം

വീടിന്റെ കാര്യം

കുമ്മനം രാജശേഖരന്‍ അടുത്തിടെയാണ് നേമം മണ്ഡലത്തില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ മുന്നോടിയായിട്ടാണിത് എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നേമം മണ്ഡലത്തില്‍ വീട് എടുത്തതിന് അത്തരത്തിലുള്ള അര്‍ത്ഥങ്ങളൊന്നും ഇല്ലെന്നാണ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരിക്കുന്നത്.

കുത്തക മണ്ഡലം കഴിഞ്ഞ തവണ കൈവിട്ടു; ഇത്തവണ റിസ്‌ക് എടുക്കാനില്ല... ആര്‍എസ്പിയുടെ പദ്ധതി ഇങ്ങനെകുത്തക മണ്ഡലം കഴിഞ്ഞ തവണ കൈവിട്ടു; ഇത്തവണ റിസ്‌ക് എടുക്കാനില്ല... ആര്‍എസ്പിയുടെ പദ്ധതി ഇങ്ങനെ

കാപ്പന്‍ എന്ന വൻമതിൽ, കുട്ടനാട്ടില്‍ തോമസ് ചാണ്ടിയ്ക്ക് പകരം... എന്‍സിപിയില്‍ പുതിയ തന്ത്രങ്ങള്‍ ഒരുങ്ങുന്നുകാപ്പന്‍ എന്ന വൻമതിൽ, കുട്ടനാട്ടില്‍ തോമസ് ചാണ്ടിയ്ക്ക് പകരം... എന്‍സിപിയില്‍ പുതിയ തന്ത്രങ്ങള്‍ ഒരുങ്ങുന്നു

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

English summary
Befitting reply for Kummanam Rajasekharan by Ramesh Chennithala on comparison of Nemon and Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X