കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷ ഉറപ്പു വരുത്തുന്നതിന് തിരൂരങ്ങാടി ആര്‍.ടി ഒ യുടെ കീഴിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കോഴിച്ചെന കണ്ടംച്ചിറ ഗ്രൗണ്ടില്‍ നടന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി 142 വാഹനങ്ങളാണ് ഇവിടെ മാത്രം പരിശോധനക്കെത്തിയത്.


സ്പീഡ് ഗവേണര്‍ പ്രവര്‍ത്തന രഹിതമായ ആറ് വാഹനങ്ങളും, ജോയിന്റ് ബ്രാക്കറ്റ് പോലോത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഘടിപ്പിക്കാത്ത മൂന്നു വാഹനങ്ങളും, ടാക്‌സ് അടക്കാത്ത ഒന്നും, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും, എമര്‍ജന്‍സി നമ്പറുകള്‍ എഴുതാത്തവയും ഐ.ഡി.ടി.ആറിന്റെ ക്ലാസ്സില്‍ പങ്കെടുക്കാത്ത വാഹനം, റിഫ്‌ലക്റ്റീവ് ടാപ്പ് ഒട്ടിക്കാത്തവ, ഫസ്റ്റ് എയ്ഡ് മെഡിസിന്‍ വെക്കാത്തവ, ടയര്‍ തകരാര്‍ തുടങ്ങിയ 22 വാഹനങ്ങള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അധികൃതര്‍ തിരിച്ചയച്ചു.

inspection

തിരൂരങ്ങാടി ആര്‍.ടി ഒ യുടെ കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കോഴിച്ചെന്ന കണ്ടംച്ചിറ ഗ്രൗണ്ടില്‍ നടക്കുന്നു

പരിശോധക്കെത്തിയ വാഹനങ്ങളുടെ ഗ്ലാസില്‍ ഉള്‍വശത്ത് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കിയത് വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിച്ചു നല്‍കി. എം.വി.ഐ മാരായ സി.കെ അജില്‍ കുമാര്‍, വി. അനുമോദ് കുമാര്‍, എ.എം.വി. ഐമാരായ അബ്ദുല്‍ കരിം ചാലില്‍, പി.സി അരുണ്‍കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

English summary
Before the school open inspection started in the school vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X