ഭിക്ഷയെടുക്കാന്‍ എത്തിയ ആന്ധ്ര സ്വദേശിയെ ഭാഗ്യദേവത തുണച്ചു, ഇനി 65 ലക്ഷവുമായി നാട്ടില്‍ പോകാം
തിരുവനന്തപുരം: കേരളത്തില്‍ ഭിക്ഷയെടുക്കാന്‍ ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ പൊന്നയ്യ എന്ന യുവാവിനെ ഭാഗ്യം തുണച്ചു. അക്ഷയ ഭാഗ്യക്കുറിയില്‍ നിന്നും ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.
ആന്ധ്രയില്‍ അനന്ദപൂര്‍ ജില്ലയില്‍ മരപ്പണിക്കാരനായിരുന്നു പൊന്നയ്യ. അപകടത്തില്‍ കാല് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം നോക്കാന്‍ വഴിയില്ലാതെയാണ് കേരളത്തില്‍ ഭിക്ഷയെടുക്കാന്‍ എത്തുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് പൊന്നയയ്യുടെ കുടുംബം.

കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് പൊന്നയ്യ ഭിക്ഷയെടുക്കുന്നത്. ഭിക്ഷയെടുത്ത് കിട്ടുന്ന പണത്തില്‍ നിന്നും സ്ഥിരമായി ഇയാള്‍ ലോട്ടറി എടുത്തിരുന്നു. ബസ്സ് സ്റ്റാന്റില്‍ ലോട്ടറി വില്പന നടത്തുന്നയാളാണ് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്ത അറിയിച്ചതും സുരക്ഷിതത്വം ഭയന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ചതും.
കേരള പോലീസിന്റെ സഹായത്തോടെ ബാങ്കില്‍ നിന്നും പണനിടപാടുകള് പൂര്‍ത്തിയാക്കി ആന്ധ്രയില്‍ നിന്നും എത്തിയ പിതാവിനും സഹോദരനുമൊപ്പം പൊന്നയ്യ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസത്തിലാണ് വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ 22 കാരന് 1 കോടി രൂപ ലോട്ടറി അടിച്ചത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications