കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിക്ഷയെടുക്കാന്‍ എത്തിയ ആന്ധ്ര സ്വദേശിയെ ഭാഗ്യദേവത തുണച്ചു, ഇനി 65 ലക്ഷവുമായി നാട്ടില്‍ പോകാം

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഭിക്ഷയെടുക്കാന്‍ ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ പൊന്നയ്യ എന്ന യുവാവിനെ ഭാഗ്യം തുണച്ചു. അക്ഷയ ഭാഗ്യക്കുറിയില്‍ നിന്നും ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.

ആന്ധ്രയില്‍ അനന്ദപൂര്‍ ജില്ലയില്‍ മരപ്പണിക്കാരനായിരുന്നു പൊന്നയ്യ. അപകടത്തില്‍ കാല് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം നോക്കാന്‍ വഴിയില്ലാതെയാണ് കേരളത്തില്‍ ഭിക്ഷയെടുക്കാന്‍ എത്തുന്നത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് പൊന്നയയ്യുടെ കുടുംബം.

lottery2-600-02

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് പൊന്നയ്യ ഭിക്ഷയെടുക്കുന്നത്. ഭിക്ഷയെടുത്ത് കിട്ടുന്ന പണത്തില്‍ നിന്നും സ്ഥിരമായി ഇയാള്‍ ലോട്ടറി എടുത്തിരുന്നു. ബസ്സ് സ്റ്റാന്റില്‍ ലോട്ടറി വില്‍പന നടത്തുന്നയാളാണ് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്ത അറിയിച്ചതും സുരക്ഷിതത്വം ഭയന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതും.

കേരള പോലീസിന്റെ സഹായത്തോടെ ബാങ്കില്‍ നിന്നും പണനിടപാടുകള്‍ പൂര്‍ത്തിയാക്കി ആന്ധ്രയില്‍ നിന്നും എത്തിയ പിതാവിനും സഹോദരനുമൊപ്പം പൊന്നയ്യ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസത്തിലാണ് വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ 22 കാരന് 1 കോടി രൂപ ലോട്ടറി അടിച്ചത്.

English summary
5-year-old physically-challenged beggar who had come to Kerala seeking "better pastures" from Andhra Pradesh with the man winning a prize money of Rs 65 lakh of a state-run lottery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X