വൃദ്ധ ഭിക്ഷാടകന്‍ പതിമൂന്ന് കാരിയെ പീഡിപ്പിച്ചു; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: വീട്ടില്‍ ഭിക്ഷയാചിച്ചെത്തിയ 66 കാരനായ യാചകന്‍ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ആലപ്പുഴ പരുമലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. സംഭവത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം മാരിയമാള്‍ തെരുവ് സ്വദേശി കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
നാല്‍പത് വര്‍ഷമായി സമീപ പ്രദേശങ്ങളില്‍ പരുമലയുടെ സമീപ പ്രദേശങ്ങളില്‍ ഭിക്ഷാടനം നടത്തുന്ന വ്യക്തിയാണ് കൃഷ്ണന്‍. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ബാലികയ്ക്ക് യാചകനില്‍ നിന്ന് ക്രൂര പീഡനമാണ് നേരിടേണ്ടി വന്നത്.

രണ്ട് വയസ്സായപ്പോള്‍ അച്ഛനും അമ്മയും നാടുവിട്ട കുട്ടി അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കൂടിയാണ് താമസിച്ചിരുന്നത്. അപ്പൂപ്പനും അമ്മൂമ്മയും കൂലിപ്പണിക്ക് പോയാണ് കുട്ടിയെ വളര്‍ത്തിയത്. കഴിഞ്ഞ പതിമൂന്നാം തീയ്യതിയായിരുന്ന പൈശാചിക സംഭവം നടന്നത്.
അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പോയ തക്കം നോക്കി ഭിക്ഷാടനെത്തിയ കൃഷ്ണന്‍ വീട്ടിലേക്ക് കടന്നു കയറി കുട്ടിയ പീഡിപ്പിക്കുകയായിരുന്നു. നടന്ന സംഭവങ്ങള്‍ പുറത്ത് പറയരുതെന്ന് കുട്ടിയെ കൃഷ്ണന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പുറം ലോകമറിഞ്ഞില്ല. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് അധ്യാപകരാണ് കാര്യങ്ങള്‍ മനസ്സിലാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും പോലീസ് കൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications