നോന്പ് കാലത്ത് മലപ്പുറത്തുകാരെ ചൂഷണം ചെയ്യാന്‍ ബാലഭിക്ഷാടനം, അറസ്റ്റിലായത് 30പേര്‍
കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലിനടുത്ത് ബാലഭിക്ഷാടനം നടത്തുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. 24 കുട്ടികളടക്കം 30 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രയില്‍ നിന്നുള്ളവരാണ് പിടിയിലായത്. കുട്ടികളെ ഉപയോഗിച്ച് മലപ്പുറത്തും കോഴിക്കോട്ടും ഭിക്ഷാടനം നടത്തുന്ന സംഘമാണ് വലയിലായത്.
അന്യസംസ്ഥാന തൊളിലാളികളുടെ വീടുകളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ ്ബാലഭിക്ഷാടന സംഘം പിടിയിലായത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള സംഘം താമസിയ്ക്കുന്ന വീടുകളിലാണ ്‌റെയ്ഡ് നടത്തിയത്. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ബാലഭിക്ഷാടനം
കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘത്തെയാണ് മലപ്പുറത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

കുട്ടികള്‍
24 കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നോമ്പുകാലമായതിനാല്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് വിശ്വാസികളില്‍ നിന്നുള്‍പ്പടെ പണം ലഭിയ്ക്കുമനായിരുന്നു. ഇത് ചൂഷണം ചെയ്താണ ്ഭിക്ഷാടനം വ്യാപിപ്പിച്ചത്.

ആന്ധ്രപ്രദേശില്‍
ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് ഭിക്ഷാടനത്തിന് എത്തിയത്. 18 വയസിന് താഴെ പ്രായമുള്ളവരാണ് കുട്ടികള്‍. ഇവര്‍ക്ക് പലതരം ത്വക്ക് രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ട്. അഞ്ച് പേരെ സ്ഥിരമായി ബാലഭിക്ഷാടനത്തിന് ഉപയോഗിയ്ക്കാറുണ്ട്

സംയുക്ത റെയ്ഡ്
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചൈല്‍ഡ് ലൈനും പൊലീസും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications