ഒന്നാം ക്ലാസില്‍ വേണോ ലൈംഗികവിദ്യാഭ്യാസം?
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം ഭാരതീയ സംസ്കാരത്തിന് എതിരാണ് അത് വേണ്ടെന്ന് ഒരു കേന്ദ്രമന്ത്രി, ലൈംഗിക വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മന്ത്രിയെ വിമര്‍ശിക്കുന്നവര്‍. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉണ്ടായിരിക്കുമെന്ന് മറ്റൊരു കേന്ദ്രമന്ത്രി.. ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ നിര ഇങ്ങനെ പോകുന്നു. ശരിക്കും സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണോ, വേണമെങ്കില്‍ എത്രാം ക്ലാസ് മുതല്‍?
ഒന്നാം ക്ലാസ് മുതല്‍ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണമെന്നാണ് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ കെ സി റോസക്കുട്ടിയുടെ അഭിപ്രായം. സ്കൂള്‍ പഠനത്തിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം വേണം. ഇത് പ്രൈമറി ക്ലാസുകളില്‍ തന്നെ നല്കാന് തുടങ്ങണം. അനൗദ്യോഗികമായ ലൈംഗിക വിദ്യാഭ്യാസം എല്‍ കെ ജി മുതല്‍ തുടങ്ങണം എന്നും റോസക്കുട്ടി പറഞ്ഞു.

ചെറിയ ക്ലാസുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ഇക്കാര്യം സര്‍ക്കാരുമായി കൂടിയാലോചിക്കും എന്നും റോസക്കുട്ടി പറഞ്ഞു. കുസാറ്റില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ - കേരളത്തില്‍ നിന്നുള്ള നിരീക്ഷണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റോസക്കുട്ടി. നിലവില്‍ എട്ടാം ക്ലാസ് മുതലാണ് കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കിവരുന്നത്. അതും നിര്‍ബന്ധമല്ല.
സ്കൂള്‍ കുട്ടികള്‍ക്ക് യോഗ നിര്‍ബന്ധമാക്കണമെന്നും ലൈംഗിക വിദ്യാഭ്യാസം നിര്‍ത്തലാക്കണം എന്നും പറഞ്ഞാണ് കേന്ദ്ര ആരോഗ്യമന്ത്രിയായ ഡോ. ഹര്ഷവര്ദ്ധന് വിവാദത്തിലായത്. പ്രസ്താവന വിവാദമായതോടെ മന്ത്രി വാക്കുമാറ്റി. അസഭ്യമല്ലാത്ത രീതിയില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന പക്ഷക്കാരനാണ് താന്‍ എന്നും മന്ത്രി പിന്നീട് പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications