കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം ക്ലാസില്‍ വേണോ ലൈംഗികവിദ്യാഭ്യാസം?

Google Oneindia Malayalam News

കൊച്ചി: ലൈംഗിക വിദ്യാഭ്യാസം ഭാരതീയ സംസ്‌കാരത്തിന് എതിരാണ് അത് വേണ്ടെന്ന് ഒരു കേന്ദ്രമന്ത്രി, ലൈംഗിക വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മന്ത്രിയെ വിമര്‍ശിക്കുന്നവര്‍. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉണ്ടായിരിക്കുമെന്ന് മറ്റൊരു കേന്ദ്രമന്ത്രി.. ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ നിര ഇങ്ങനെ പോകുന്നു. ശരിക്കും സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണോ, വേണമെങ്കില്‍ എത്രാം ക്ലാസ് മുതല്‍?

ഒന്നാം ക്ലാസ് മുതല്‍ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണമെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടിയുടെ അഭിപ്രായം. സ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം വേണം. ഇത് പ്രൈമറി ക്ലാസുകളില്‍ തന്നെ നല്‍കാന്‍ തുടങ്ങണം. അനൗദ്യോഗികമായ ലൈംഗിക വിദ്യാഭ്യാസം എല്‍ കെ ജി മുതല്‍ തുടങ്ങണം എന്നും റോസക്കുട്ടി പറഞ്ഞു.

sex-education

ചെറിയ ക്ലാസുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ഇക്കാര്യം സര്‍ക്കാരുമായി കൂടിയാലോചിക്കും എന്നും റോസക്കുട്ടി പറഞ്ഞു. കുസാറ്റില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ - കേരളത്തില്‍ നിന്നുള്ള നിരീക്ഷണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റോസക്കുട്ടി. നിലവില്‍ എട്ടാം ക്ലാസ് മുതലാണ് കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കിവരുന്നത്. അതും നിര്‍ബന്ധമല്ല.

സ്‌കൂള്‍ കുട്ടികള്‍ക്ക് യോഗ നിര്‍ബന്ധമാക്കണമെന്നും ലൈംഗിക വിദ്യാഭ്യാസം നിര്‍ത്തലാക്കണം എന്നും പറഞ്ഞാണ് കേന്ദ്ര ആരോഗ്യമന്ത്രിയായ ഡോ. ഹര്‍ഷവര്‍ദ്ധന്‍ വിവാദത്തിലായത്. പ്രസ്താവന വിവാദമായതോടെ മന്ത്രി വാക്കുമാറ്റി. അസഭ്യമല്ലാത്ത രീതിയില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന പക്ഷക്കാരനാണ് താന്‍ എന്നും മന്ത്രി പിന്നീട് പറഞ്ഞു.

English summary
Kerala state women's commission chairperson KC Rosakkutty advocate to begin sex education in class one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X