Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂൾ കുട്ടികൾക്ക് പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

തിരുവനന്തപുരം; കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2021-22 അധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

thumb-cms-1621794292.jpg -Properties

2021-22 അധ്യയനവർഷത്തിൽ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠപുസ്തകങ്ങൾ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്. 13,064 സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. കോവിഡ് മഹാമാരി വ്യാപനം നിലനിൽക്കെതന്നെ പാഠപുസ്തക വിതരണത്തിന് ലോക്ഡൗണിൽ പ്രത്യേക ഇളവ് ലഭിച്ചതിനാൽ ഇരുപത്തിനാലാം തീയതി മുതൽ വീണ്ടും പുസ്തക വിതരണം ആരംഭിച്ചു. ആകെ 9,39,107 കുട്ടികൾക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റർ തുണിയാണ് ഇതിലേക്കായി സജ്ജമാക്കിയത്. യൂണിഫോം നൽകാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസ് ആയി 600 രൂപ ക്രമത്തിൽ നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

വിദ്യാർഥികൾക്ക് സമയബന്ധിതമായി പുസ്തകവും യൂണിഫോമും നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി അഡ്വ പി. രാജീവ് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തും സമയബന്ധിതമായി യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുമെന്ന ആത്മവിശ്വാസം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ നേട്ടമാണ് ഇതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ ജി.ആർ അനിലും ചടങ്ങിൽ അധ്യക്ഷൻ ആയിരുന്ന ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവും വ്യക്തമാക്കി.

Recommended Video

cmsvideo
    സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

    ഒന്നാം ക്ലാസിലെ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഒന്നാം ക്ലാസ് വിദ്യാർത്ഥി വി കൗശലിന്റെ മാതാവ് എസ് അശ്വതിക്ക് നൽകി നിർവഹിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു കാവ്യ.എം എന്ന വിദ്യാർത്ഥിനിയുടെ പിതാവ് എം. മഹേഷിന് നൽകി നിർവഹിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ ദേവയാനി ഡി എന്ന വിദ്യാർത്ഥിനിയുടെ മാതാവ് സിഎസ് അരുണയ്ക്ക് നൽകി നിർവഹിച്ചു.

    നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ നാലാം ക്ലാസ് വിദ്യാർത്ഥി അഭിനവ് സുരേഷിന്റെ പിതാവ് സുരേഷിന് നൽകി നിർവഹിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സാറാ നിവാസിന്റെ പിതാവ് എം.എസ് നിവാസിന് നൽകി നിർവഹിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ: എ.പി കുട്ടികൃഷ്ണൻ ശ്രീധി എസ്. കുമാറിന്റെ പിതാവ് എ. ശ്രീകുമാറിന് നൽകി നിർവഹിച്ചു.

    ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+