വിശ്വാസികള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ഈസ്‌ററര്‍ ആഘോഷിക്കുന്നു
തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് കൊണ്ടുള്ള അമ്പത് നോമ്പാചരണത്തിന്റെ അവസാനം വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണ കര്‍മ്മങ്ങള്‍ക്ക് ശേഷം ഉയിര്‍പ്പിന്റെ തിരു കര്‍മ്മങ്ങള്‍ നടന്നു.
ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്മരണയുടെ പ്രതീകമായി വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ചു. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റ് ക്രൂശിതനായ ക്രിസ്തു കേവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയെ കുറിക്കുന്നതാണ് ഈസ്റ്റര്‍.

തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നട്‌ന ചടങ്ങുകള്‍ക്ക് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യം നേതൃത്വം നല്‍കി. കോഴിക്കോട്ടും വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നട്‌നു. കോഴിക്കോട് ദേവമാതാ പള്ളിയില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്ക് അതിരൂപത ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോ മലബാര്‍സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേര് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കൊച്ചി സെന്റ് ഫ്രാന്‍സിസി കത്തീഡ്രലിലും മറ്റ് ദേവാലയങ്ങളിലും പ്രാര്‍ത്ഥനകള്‍ നടന്നു.












Click it and Unblock the Notifications