Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുവിന്റെ 'ബിനാമി'യ്ക്ക് 41 ഇടത്ത് ഭൂമി? കുടുങ്ങുമ്പോള്‍ ക്രിക്കറ്റ് ദൈവം സച്ചിനും കുടുങ്ങുമോ?

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ആയ ബാബുറാം മുന്‍മന്ത്രി കെ ബാബുവിന്റെ ബിനാമി ആണെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. അവര്‍ക്ക് അതിന് വേണ്ട തെളിവുകള്‍ ഒക്കെ കിട്ടിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

സംഗതി എന്തായാലും ബാബുറാമിന്റെ പേരില്‍ ഇഷ്ടം പോലെ സ്വത്തുക്കളുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. എളുപ്പത്തിന് വേണ്ടിയാണോ എന്നറിയില്ല, തന്റെ സ്വത്ത് വിവരങ്ങളെല്ലാം ബാബുറാം തന്നെ രേഖപ്പെടുത്തി വച്ചിരുന്നത്രെ.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും വിലകൂടിയ സാധനം ഭൂമിയാണ്. അങ്ങനെ നോക്കുമ്പോള്‍ ബാബുറാമിന്റെ സ്വത്ത് വകകള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്. കെ ബാബു പലതവണ എംഎല്‍എ ആയ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മാത്രം ഇയാള്‍ക്ക് 41 ഇടങ്ങളില്‍ ഭൂമിയുണ്ടത്രെ.

കാര്യങ്ങള്‍ അതിലൊന്നും അവസാനിക്കുന്നില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കൊച്ചിയിലെ വില്ല പ്രൊജക്ടുമായും ബാബുറാമിന് ബന്ധമുണ്ടത്രെ...

ബിനാമികള്‍

ബിനാമികള്‍

മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പലതും ബിനാമി പേരുകളിലാണെന്നും ആണ് വിജിലന്‍സ് കേസ്. ബേക്കറി ശൃംഘല ഉടമ കെസി മോഹനന്‍, റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ആയ ബാബുറാം എന്നിവരാണ് കെ ബാബുവിന്റെ ബിനാമികള്‍ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കെ ബാബുവിന്റെ ആസ്തിയില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. ബാബുറാമിന്റേയും മോഹനന്റേയും പെട്ടെന്നുള്ള വളര്‍ച്ചയും ഈ കാലഘട്ടത്തില്‍ തന്നെ ആയിരുന്നു.

ഭൂമി

ഭൂമി

ബാബുറാമിന്റെ പേരില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മാത്രം 41 സ്ഥലങ്ങളില്‍ ഭൂമി ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 84 രേഖകള്‍ ബാബുറാമിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്.

സച്ചിന്‍

സച്ചിന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വില്ല സ്വന്തമാക്കുന്നു എന്ന വാര്‍ത്ത എല്ലാവരും ആഘോഷിച്ചതാണ്. പനങ്ങാട്ടെ ഈ വില്ല പ്രൊജക്ടിന്റെ ഇടപാടുകള്‍ നടത്തിയതും ബാബുറാം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിചയം മാത്രം

പരിചയം മാത്രം

താന്‍ കെ ബാബുവിന്റെ ബിനാമിയൊന്നും അല്ലെന്നാണ് ബാബുറാം പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ബന്ധം മാത്രമേ ഉള്ളൂ എന്നും ബാബുറാം പറയുന്നു. പക്ഷേ ബാബുറാമിന്‌റെ കാറും ഫോണും ഒക്കെ ബാബു പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്

നന്ദകുമാര്‍

നന്ദകുമാര്‍

കെ ബാബിവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു നന്ദകുമാറിനേയും വിജിലന്‍സ് ചോദ്യം ചെയ്തു. നന്ദകുമാറിന് സ്വകാര്യ പണമിടപാട് സ്ഥാപനം ഉണ്ട്. ഇവിടത്തെ നിക്ഷേപങ്ങളെ കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കെ ബാബുവിന്റേയും അദ്ദേഹത്തിന്റെ പെണ്‍മക്കളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിയ്ക്കുകയാണ്. ഇവരുടെ ബാങ്ക് ലോക്കറുകളും വിജിലന്‍സ് തുറന്ന് പരിശോധിക്കും.

പുറത്ത്

പുറത്ത്

കേരളത്തിന് പുറത്ത് കെ ബാബുവിന് ഭൂമിയുള്ളതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാബുറാമിന് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

എഫ്‌ഐആര്‍

എഫ്‌ഐആര്‍

കെ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ വിശദമായി തന്നെ കാര്യങ്ങള്‍ പറയുന്നുണ്ട്. അധികാര ദുര്‍വിനിയോഗത്തിലൂടെ കോടികള്‍ സമ്പാദിച്ചു എന്നാണ് കേസ്.

ബാബുവും സച്ചിനും

ബാബുവും സച്ചിനും

ബാബുറാം നടത്തിയ ഇടപാടുകളുടെ കള്ളി വെളിച്ചത്തായാല്‍ അയാളുമായി ഇടപാട് നടത്തിയവരും കുടുങ്ങുമോ? ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഈ കേസില്‍ ഒരു കക്ഷിയാകേണ്ട ഗതികേട് വരുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+