ബംഗാളിപെണ്കുട്ടിക്ക് പീഡനം;പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നാല് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡിപ്പിച്ചവര്‍ നാല് പേരും മലയാളികളാണ്.
രാത്രിയില്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ലോറിയില്‍ കയറ്റിക്കൊണ്ട് പോയാണ് ബലാത്സംഗം ചെയ്തത്. ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലി, ജംഷീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ശിക്ഷ ജൂണ്‍ 30 നാണ് വിധിക്കുക.

2011 ഡിസംബര്‍ 24 നാണ് കേസിന് ആസ്പദമായ സംഭവം. കാമുകനെ അന്വേഷിച്ചാണ് ബംഗാളില്‍ നിന്നുള്ള പെണ്‍കുട്ടി കേരളത്തില്‍ എത്തിയത്. കാമുകനെ തിരയാന്‍ കൂടെ രണ്ട് ബംഗാളി സുഹൃത്തുകളും ഉണ്ടായിരുന്നു.
രാത്രി പെരുമ്പാടിയിലെ ചെക്പോസ്റ്റിനടുത്ത് ബസ്സ് കാത്ത് നില്‍ക്കുമ്പോഴാണ് പ്രതികളില്‍ മൂന്ന് പേര് ലോറിയിലെത്തിയത്. പടിയൂര്‍ എന്ന സ്ഥലത്തിറക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും ലോറിയില്‍ കയറ്റിയത്. കൂടെയുണ്ടായിരുന്നവരെ മര്‍ദ്ദിച്ചവശരാക്കി പെണ്‍കുട്ടിയെ വയലത്തൂര്‍ പുഴയുടെ തീരത്ത് വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
എന്തായാലും കേരള പോലീസ് മിടുക്കുകാണിച്ച കേസുകളില്‍ ഒന്നായിരുന്നു ഇത്. 24 മണിക്കൂറിനകം പ്രതികളെ പിടികൂടി. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. വിചാരണ പൂര്‍ത്തിയാകും വരെ പെണ്‍കുട്ടി കേരളത്തില്‍ തന്നെ തങ്ങുകയായിരുന്നു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications