വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അന്യസംസ്ഥാന തൊഴിലാളി വീടിന് തീവെച്ചു
പാവറട്ടി: ഗുരുവായുരിലെ പാവറട്ടിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അന്യസംസ്ഥാന തൊഴിലാളി വീട് അഗ്നിക്കിരയാക്കി. വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മ തീപൊള്ളലേറ്റ് മരിച്ചു. മകളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊയക്കാവ് കോഴിപറമ്പിനടുത്ത് പരേതനായ പുതുവച്ചോലയില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപാത്തുമ്മയാണ് (58) മരിച്ചത്. മകള്‍ സീനത്തിനാണ് (18) പൊള്ളലേറ്റത്. സംഭവമുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സ്വദേശി മുജീബുള്‍ അലി മണ്ഡലിനെ(23) ഗുരുവായൂര്‍ സി.ഐ: കെ. സുദര്ശന്, പാവറട്ടി എസ്.ഐ: എം.കെ. രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീയണക്കാനായില്ല. വിവരമറിഞ്ഞ് പാവറട്ടി പൊലീസും ഗുരുവായൂരില്‍ നിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി.അകത്തും പുറത്തും പൂട്ടിയിട്ടിരുന്ന വാതിലുകള്‍ ചവിട്ടിപൊളിച്ചാണ് ഉമ്മയേയും മകളേയും നാട്ടുകാര്‍ പുറത്തെത്തിച്ചത്. കുഞ്ഞിപ്പാത്തുമ്മ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.വീടിന് പുറത്തും അകത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയുടെ വീട് നിര്‍മ്മാണത്തിന് ജോലിക്കെത്തിയതായിരുന്നു അലി മണ്ഡല്. വീടിന് സമീപത്തുള്ള ഷെഡില്‍ താമസിച്ചിരുന്ന യുവാവ് സീനത്തുമായി അടുപ്പത്തിലായിരുന്നു. കുഞ്ഞിപാത്തുമ്മയുടെ ചികിത്സാര്‍ത്ഥം യുവാവിന്റെ കൈയില്‍ നിന്ന് സീനത്തിന്റെ വീട്ടുകാര്‍ പണം വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവ് നടത്തിയ വിവാഹ അഭ്യര്‍ത്ഥനയെ പാത്തുമ്മയുടെ ബന്ധുക്കള്‍ എതിര്‍ത്തു. ഇതിലുള്ള വൈരാഗ്യമാണ് വീട് തീവയ്ക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.സംഭവ ശേഷം കേരളം വിടാന്‍ തീരുമാനിച്ച് തൃശൂരില്‍ നിന്ന് ട്രെയിന്‍ കയറാനായി അന്നകരയിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications