ബംഗാൾ സ്വദേശിനി കോട്ടയത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ!താമസിച്ചത് ആറു പേരോടൊപ്പം,ഒരാൾ കസ്റ്റഡിയിൽ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: ബംഗാൾ സ്വദേശിനിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ മാൾഡ രത്തുവ മജ്രക്കോട് സ്വദേശിനി തസീമ(22)യെയാണ് കഴിഞ്ഞ ദിവസം രാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജയിലിൽ ഭക്ഷണം കഴിക്കാതെ ദിലീപ്!സദാസമയവും സങ്കടത്തിൽ,വിധി കേട്ട് പൊട്ടിക്കരഞ്ഞു!ഒടുവിൽ അനൂപ് വന്നു...

നടിയോട് ലൈംഗികച്ചുവയോടെ;ഹോട്ടലിൽ സംഭവിച്ചത് ഞെട്ടിക്കും!ലാൽ ജൂനിയറിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്

സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് സ്ത്രീയോടൊപ്പം വീട്ടിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പായിപ്പാട്-മല്ലപ്പള്ളി റോഡിൽ വെള്ളാപ്പള്ളി കവലയ്ക്ക് സമീപം കീഴടി ഭാഗത്തെ വീട്ടിലാണ് തസീമയും ആറ് ഇതരസംസ്ഥാന തൊഴിലാളികളും വാടകയ്ക്ക് താമസിച്ചിരുന്നത്. മൂന്നു മാസം മുൻപാണ് ഇവർ പായിപ്പാട് എത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.

എം വിൻസെന്റ് എംഎൽഎ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടു തവണ!കടയിൽ വന്ന് കയറിപ്പിടിച്ചതും...

രാവിലെ...

രാവിലെ...

കഴിഞ്ഞ ദിവസം രാവിലെയാണ് പായിപ്പാട് റോഡിലെ വാടക വീട്ടിൽ തസീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബംഗാൾ സ്വദേശിയോടൊപ്പം...

ബംഗാൾ സ്വദേശിയോടൊപ്പം...

തസീമയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് യുവതിയുടെ നാട്ടുകാരനായ റുഹൂലിനെ(45) പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളോടൊപ്പമാണ് തസീമ വാടക വീട്ടിൽ താമസിച്ചിരുന്നത്.

കൊലപാതകമെന്ന്...

കൊലപാതകമെന്ന്...

തസീമയുടെ കഴുത്തിൽ കയറുപയോഗിച്ച് മുറുക്കിയ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംഭവം കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുകയുള്ളു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ...

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ...

മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം വാടക വീട്ടിൽ തസീമയ്ക്കൊപ്പം താമസിച്ചിരുന്ന റുഹൂലിനെ ബംഗാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മരുന്ന് വാങ്ങാൻ പോകുകയാണെന്ന്...

മരുന്ന് വാങ്ങാൻ പോകുകയാണെന്ന്...

തസീമയ്ക്ക് സുഖമില്ലാത്തതിനാൽ താൻ മരുന്ന് വാങ്ങാൻ പോകുകയാണെന്ന് സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ റുഹൂൽ ഫോൺ വിളിച്ചറിയിച്ചിരുന്നു. തസീമയെ നോക്കണമെന്നും നിർദേശിച്ചു.

ആദ്യം കണ്ടത് സുഹൃത്തുക്കൾ...

ആദ്യം കണ്ടത് സുഹൃത്തുക്കൾ...

റുഹൂലിന്റെ നിർദേശപ്രകാരം വീട്ടിലെത്തിയ സുഹൃത്തുക്കളാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

ഫോൺ സ്വിച്ച് ഓഫ്...

ഫോൺ സ്വിച്ച് ഓഫ്...

സംഭവ സ്ഥലത്തെത്തിയ പോലീസ് മറ്റ് ഇതരസംസ്ഥാന തൊഴിലാളികളുടെ മൊഴി കേട്ടതനുസരിച്ച് റുഹൂലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് റുഹൂലിന് വേണ്ടി വലവിരിച്ചത്.

ഏഴ് വിവാഹം കഴിച്ചെന്ന്...

ഏഴ് വിവാഹം കഴിച്ചെന്ന്...

വൈകീട്ട് മൂന്നു മണിയോടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റുഹൂലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഏഴ് വിവാഹം കഴിച്ചതായി സൂചനയുണ്ടെന്നാണ് പോലീസ് പറയുന്നത്. റുഹൂലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

English summary
bengali woman found dead in kottayam.
Please Wait while comments are loading...