നിങ്ങളുടെ പെൺകുട്ടികളെ സൂക്ഷിക്കുക! അവർ സുരക്ഷിതരല്ല! കൊച്ചിയിൽ സംഭവിച്ചത്, ബംഗാളി യുവാവ് പിടിയിൽ...
കഴിഞ്ഞദിവസം വൈകീട്ട് ആറിന് മേനക ജംഗ്ഷനിലാണ് സംഭവമുണ്ടായത്.
കൊച്ചി: പട്ടാപ്പകൽ ബസിൽ നിന്ന് അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ ദേപ്പ്പാര സ്വദേശി ദിനേശ് ടോപ്പ(36)യെയാണ് കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് ആറിന് മേനക ജംഗ്ഷനിലാണ് സംഭവമുണ്ടായത്. മട്ടാഞ്ചേരി സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസുള്ള പെൺകുട്ടിയെയാണ് ടോപ്പെ ബസിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തിരുവോണ ദിവസം
നഗരത്തിലേക്കെത്തിയ കുടുംബം ഇടപ്പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ലുലു മാൾ...
ദമ്പതികളും മക്കളും ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച ശേഷം ഇടപ്പള്ളി-ഫോർട്ട് കൊച്ചി റൂട്ടിലുള്ള ബസിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ബസിൽ...
ബസിലെ പിൻസീറ്റിലാണ് കുട്ടികളെ ഇരുത്തിയത്. കുട്ടികളെ പിൻസീറ്റിലിരുത്തുന്ന സമയത്ത് ഒരു മലയാളിയായിരുന്നു സീറ്റിലുണ്ടായിരുന്നതെന്നാണ് ദമ്പതികൾ പറഞ്ഞത്.

ബംഗാളി...
യാത്രയ്ക്കിടെ മലയാളി യുവാവ് ഇറങ്ങുകയും ദിനേശ് ടോപ്പെ ഈ സീറ്റിലിരിക്കുകയും ചെയ്തു. ഇതരസംസ്ഥാന തൊഴിലാളി കുട്ടികളുടെ അടുത്തുന്നിരുന്നത് ദമ്പതികൾ കാര്യമാക്കിയതുമില്ല.

കുട്ടിയെ എടുത്ത്...
ബസ് മേനക ജംഗ്ഷനിലെത്തിയപ്പോളാണ് ദിനേശ് ടോപ്പെ പെൺകുട്ടിയെ എടുത്ത് ഇറങ്ങിപ്പോകാൻ ശ്രമിച്ചത്.

ബഹളം വച്ചു...
എന്നാൽ, ബംഗാളി യുവാവ് ഒരു കുട്ടിയുമായി ബസിൽ നിന്നിറങ്ങിപ്പോകുന്നത് കണ്ട യാത്രക്കാരിൽ ചിലർ ബഹളം വെച്ചു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം മാതാപിതാക്കൾ അറിയുന്നത്.

പോലീസ്...
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ദിനേശ് ടോപ്പെയെ യാത്രക്കാർ തടഞ്ഞുവച്ചു. പിന്നീട് ബസിലെ യാത്രക്കാർ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

അന്വേഷണം...
കൊച്ചി സെൻട്രൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലായ ടോപ്പെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ കണ്ണിയാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications