ബെംഗളൂരു: ബേബി സ്‌ട്രോളര്‍ പദ്ധതിയുമായി കേംപഗൗഡ വിമാനത്താവളം, കുട്ടികളുമായുള്ള യാത്ര എളുപ്പം!
ബെംഗളൂരു: യാത്രക്കാരുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ കെംപഗൗഡ അന്തര്‍ദേശീയ വിമാനത്താവളം ജനപ്രിയ പദ്ധതികള്‍ ഒരുക്കുന്നു. ഇതില്‍ പ്രധാനം കുട്ടികളുമായി യാത്രചെയ്യുന്ന യാത്രക്കാര്‍ക്കായി ബേബി സ്‌ട്രോളര്‍ പദ്ധതിയാണ്. കുട്ടികളെ സുരക്ഷിതമായി ബോര്‍ഡിംഗ് ഗേറ്റില്‍ നിന്നും പ്രത്യേകമായി തയാറാക്കിയതും ഗുണമേന്മയേറിയതുമായ ട്രോളിയില്‍ ഫ്‌ലൈറ്റിലേക്ക് സ്റ്റാഫുകള്‍ എത്തിച്ചു നല്‍ക്കുന്നത് വഴി യാത്രക്കാരുടെ സമയം ലാഭവും സമ്മര്‍ദ്ധക്കുറവും പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നു.ഇതിനായി ഇരുപത്തഞ്ചോളം സ്‌ട്രോളെഴ്‌സ് ആണ് തയ്യാറാക്കിയിരിക്കുന്നത്.
അതുപോലെതന്നെ വിദേശത്തു നിന്നു വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് അറൈവല്‍ സോണില്‍ നിന്ന് ഇനി സിം കാര്‍ഡ് വാങ്ങാം. ബാഗേജ് ലഭിക്കുന്ന സ്ഥലത്താണ് ഇതിനായി കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക സിം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണനയിലെടുത്താണ് ഈ സൗകര്യം. ആഭ്യന്തര യാത്രക്കാര്‍ക്കും സിം ലഭിക്കും. 30 മിനിറ്റിനകം അക്ടിവേറ്റ് ആകും.

ആക്ടിവേഷന്‍ ഓഫിസര്‍മാര്‍ കൗണ്ടറിലുണ്ടാകും. വോഡാഫോണ്‍, ജിയോ, എയര്‍ടെല്‍ തുടങ്ങിയവയുടെ സിം സിഎക്‌സ് സൊല്യൂഷന്‍സ് വഴിയാണ് ലഭ്യമാക്കുന്നത്. ഈ കമ്പനികളുടെ വൈഫൈ ഡോംഗിളുകളും ലഭ്യമാണ്












Click it and Unblock the Notifications