കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടെ' റെയ്ഡിൽ ബിനീഷിന്റെ പ്രതികരണം,മഹസർ ഒപ്പുവെക്കാത്തതിന് കാരണമെന്ത്?

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം ബിനീഷ് കോടിയേരിയുടെ പ്രതികരണം പുറത്ത്. 'അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടേ എന്നായിരുന്നു വൈദ്യപരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരുവനന്തപുരത്തുള്ള വീട്ടിൽ എൻഫോഴ്സ്മെന്റ് സംഘം 26 മണിക്കൂറോളം പരിശോധന നടത്തിയതിന് പിന്നാലെയാണ് ബിനീഷിൽ നിന്നുള്ള പ്രതികരണം.

തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി; പിസി ജോര്‍ജിന്റെ ഹര്‍ജി തള്ളിതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി; പിസി ജോര്‍ജിന്റെ ഹര്‍ജി തള്ളി

 കുടുക്കാൻ ശ്രമം

കുടുക്കാൻ ശ്രമം


ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ മനപ്പൂർവ്വം കുടുക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് ഭാര്യ റിനീറ്റ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വീട്ടിലെ റെയ്ഡിന്റെ പേരിൽ റിനീറ്റയെയും രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയും റിനീറ്റയുടെ അമ്മയെയും വീടിനുള്ളിൽ തടഞ്ഞുവെച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. സംഭവത്തോടെ കേരള പോലീസും ബാലാവകാശ കമ്മീഷനും സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.

ക്രെഡിറ്റ് വീട്ടിൽ ?

ക്രെഡിറ്റ് വീട്ടിൽ ?

ബെംഗളു മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്ന് തരത്തിലുള്ള വാർത്തകൾ റെയ്ഡിന് പിന്നാലെ പുറത്തുവന്നിരുന്നു. എന്നാൽ വീട്ടിൽ നിന്ന് കണ്ടെടുത്ത ക്രെഡിറ്റ് കാർഡ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ടുവന്നുവെച്ചതെന്നാണ് റിനീറ്റ പറയുന്നത്. താഴത്തെ നിലയിലെ മുറിയിലുള്ള ഡ്രോയിൽ നിന്നാണ് ക്രെഡിറ്റ് കാർഡ് കണ്ടെത്തിയിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

 എന്തുകൊണ്ട് ഒപ്പുവെച്ചില്ല?

എന്തുകൊണ്ട് ഒപ്പുവെച്ചില്ല?


എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവന വായിച്ചപ്പോഴാണ് ഇത്തരമൊരു കാർഡ് വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് മനസ്സിലായത്. ഇത്തരത്തിലൊരു കാർഡ് വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രസ്താവനയിൽ ഒപ്പുവെക്കാൻ തയ്യാറാകാതിരുന്നതെന്നും റിനീറ്റ വ്യക്തമാക്കി. എന്നാൽ ഒപ്പുവെക്കാൻ തയ്യാറാവാതിരുന്നതോടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയതായും ബിനീഷ് മടങ്ങിവരണം എന്നുണ്ടെങ്കിൽ ഒപ്പുവെക്കണമെന്ന് പറഞ്ഞതായും റിനീറ്റ പറയുന്നു.

 ബിനാമിയെന്ന് ആരോപണം

ബിനാമിയെന്ന് ആരോപണം


ബെംഗളരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് ബിനീഷ് കൊടിയേരിയുടെ ബിനാമിയാണെന്ന ആരോപണമാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്. തുടർന്ന് ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളി പരിശോധന നടത്തിയത്. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായി ഏഴ് ദിവസത്തിന് ശേഷമാണ് ബിനീഷിന്റെ പ്രതികരണം പുറത്തുവരുന്നത്.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
Bengaluru drug case: Bineesh Kodiyeri's reponse after raid at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X