കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടരെ തുടരെ ലൈവില്ല, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളുമില്ല; ബിനീഷ് കോടിയേരിയെ ചോദ്യംചെയ്ത് വിട്ടയച്ചു

Google Oneindia Malayalam News

ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആയിരുന്നു ബിനീഷിനെ ചോദ്യം ചെയ്തത്.

ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?

ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബിനീഷിനെ വിട്ടയച്ചു. നേരത്തെ കൊച്ചിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ചോദ്യം ചെയ്യല്‍.

കഴിഞ്ഞ തവണ ബിനീഷിനെ ചോദ്യം ചെയ്തപ്പോഴത്തെ വാര്‍ത്താ പ്രാധാന്യം ഇത്തവണ ഉണ്ടായിരുന്നില്ല. തത്സമ വിവരങ്ങളും പുറത്ത് വന്നിരുന്നില്ല. വിശദാംശങ്ങള്‍...

മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസ്

ബെംഗളൂരിവില്‍ മലയാളിയായ അനൂപ് മുഹമ്മദ് അടക്കമുള്ളവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിറകേയാണ് ബിനീഷി കോടിയേരിയുടെ പേരും ഉയര്‍ന്നുവന്നത്. അനൂപ് മുഹമ്മദുമായുള്ള സൗഹൃദത്തിന്റെ കാര്യം ബിനീഷ് ആദ്യമേ സമ്മതിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

അനൂപിന് ബെംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങുന്നതിനായി പണം നല്‍കിയ കാര്യം ബിനീഷ് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ല എന്നാണ് ബിനീഷ് പറഞ്ഞത്. ബിനീഷുമായുള്ള അനൂപിന്റെ ഫോണ്‍ ബന്ധങ്ങളും പരിശോധിക്കപ്പെട്ടിരുന്നു.

എഴുപത് ലക്ഷത്തില്‍ എത്ര...

എഴുപത് ലക്ഷത്തില്‍ എത്ര...

അനൂപിന്റെ അക്കൗണ്ടിലേക്ക് വിവിധ അക്കൗണ്ടുകളില്‍ നിന്നായി 70 ലക്ഷം രൂപ എത്തിയിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. ഇതില്‍ എത്രരൂപയാണ് ബിനീഷ് നല്‍കിയത് എന്നതില്‍ വിശദീകരണം തേടി. ആറ് ലക്ഷം രൂപ മാത്രമാണ് താന്‍ നല്‍കിയത് എന്ന മുന്‍ നിലപാടില്‍ ബിനീഷ് ഉറച്ച് നില്‍ക്കുകയായിരുന്നു എന്നാണ് വിവരം.

ബ്രേക്കിങ് ന്യൂസുകളില്ലാതെ

ബ്രേക്കിങ് ന്യൂസുകളില്ലാതെ

ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും എന്ന വാര്‍ത്തയ്ക്ക് കേരളത്തില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്. എന്നാല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയതിന് ശേഷം അത് സംബന്ധിച്ച വാര്‍ത്തകള്‍ കൂടുതലായൊന്നും പുറത്ത് വന്നില്ല. ചോദ്യം ചെയ്യല്‍ ബെംഗളൂരുവില്‍ ആയതിനാല്‍ മലയാള മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതിയും ഉണ്ടായിരുന്നു.

വീണ്ടും ചോദ്യം ചെയ്യുമോ?

വീണ്ടും ചോദ്യം ചെയ്യുമോ?

ബിനീഷിനെ ബെംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കൊച്ചിയില്‍ ചോദ്യം ചെയ്തതിന് ശേഷം ബിനീഷിനെതിരെ ചില നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വീകരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസ് എടുക്കുകയും ബിനീഷിന്റെ സ്വത്ത് വകകളുടെ ക്രയവിക്രയം മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഹോട്ടലിലെ ലഹരി

ഹോട്ടലിലെ ലഹരി

അനൂപിന്റെ റസ്റ്റൊറന്റില്‍ വച്ച് ലഹരി ഇടപാടുകള്‍ നടന്നിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ ലഹരി ഇടപാടുകളില്‍ ബിനീഷിന് അറിവോ പങ്കാളിത്തമോ ഉണ്ടോ എന്നതായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് ബിനീഷ് മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു എന്നാണ് വിവരം.

ബിനീഷിന് ഇത്തവണ 'കുരുക്ക് മുറുകുമോ'... മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യല്‍; ആറിന് ഹാജരാകണംബിനീഷിന് ഇത്തവണ 'കുരുക്ക് മുറുകുമോ'... മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യല്‍; ആറിന് ഹാജരാകണം

English summary
Bengaluru-drug case: Enforcement Directorate questioned Bineesh Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X