Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മയക്കുമരുന്ന് കേസ്: കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ഇഡി ബെംഗളൂരുവിലെ ഓഫീസിലേക്ക് ബിനീഷിനെ വിളിച്ച് വരുത്തിയിരുന്നു. രാവിലെ 11 മണി മുതലാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യാൻ ആരംഭിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിനീഷിനെ ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കി. കോടതി ബിനീഷിനെ നാല് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.

ചോദ്യം ചെയ്യുന്നതിനിടെ തന്നെ പൊടുന്നനെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ബിനീഷ് കോടിയേരി കോടതിയിൽ വ്യക്തമാക്കി. മയക്കുമരുന്ന് കേസിൽ നേരത്തെ പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബിനീഷ് കോടിയേരിയിൽ എത്തി നിൽക്കുന്നത്. ബിനാമി ഇടപാടുകളുണ്ട് എന്നാണ് ഇഡി സംശയിക്കുന്നത്.

bineesh

ബിനീഷ് കോടിയേരി പറഞ്ഞത് പ്രകാരമാണ് മറ്റുളളവര്‍ ബിസിനസ്സില്‍ പണം നിക്ഷേപിച്ചത് എന്നാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ മുഹമ്മദ് അനൂപ് നൽകിയിരിക്കുന്ന മൊഴി. 50 ലക്ഷത്തില്‍ അധികം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. മലയാളികള്‍ അടക്കമുളളവര്‍ ഇത്തരത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷ് കോടിയേരി ആണെന്ന് ഇഡി പറയുന്നു.

Recommended Video

cmsvideo
    മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ബാംഗ്ലൂരിൽ അറസ്റ്റിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+