മയക്കുമരുന്ന് കടത്ത് ഹോട്ടൽ ബിസിനസ് പൊളിഞ്ഞതോടെ: മൊഴിയിൽ ബിനീഷ് കൊടിയേരിയെക്കുറിച്ചും പരാമർശം?
കൊച്ചി: മയക്കമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കും പങ്കുണ്ടെന്ന യൂത്ത് ലീഗ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപണത്തിന് മറുപടിയുമായാണ് ബിനീഷ് കൊടിയേരി രംഗത്തെത്തുന്നത്. കഴിഞ്ഞ ആറ് വർഷത്തോളമായി അനൂപിനെ തനിക്കറിയാമെന്ന് വ്യക്തമാക്കിയ ബിനീഷ് ബെംഗളൂരുവിൽ ഹോട്ടൽ ബിസിനസ് ആരംഭിക്കുന്നതിനായി ആറ് ലക്ഷം രൂപ നൽകിയെന്നും വ്യക്തമാക്കിയിരുന്നു. അനൂപ് മുഹമ്മദ് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ പുറത്തുവിടുമെന്നും പികെ ഫിറോസ് പറഞ്ഞിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ പിടികൂടിയ സ്വപ്ന സുരേഷ് ബെംഗളൂരൂവിൽ എത്തിയ ദിവസം അനൂപ് ബിനീഷിനെ വിളിച്ചിരുന്നുവെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

Recommended Video
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ് | Oneindia Malayalam


Click it and Unblock the Notifications