കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി റമീസിന്‍റെ ആഫ്രിക്കന്‍ യാത്രക്ക് വഴിയൊരുക്കിയത് പിടിയിലായ സീരിയല്‍ നടിയുടെ ഭര്‍ത്താവെന്ന്...

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച കഴിഞ്ഞ ദിവസം നടന്ന ലഹരിവേട്ടയുടെ പിന്നാമ്പുറ കഥകല്‍ പുറത്തുവരുമ്പോള്‍ കര്‍ണാടകയ്ക്കൊപ്പം കേരളവും ഞെട്ടുകയാണ്. മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട സംഘമാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായത്. കേസില്‍ പിടിയിലായ കൊച്ചി സ്വദേശിയായ അനൂപിന്‍റെ ബന്ധങ്ങളാണ് കേരള രാഷ്ട്രീയ-സിനിമ രംഗത്തേയും ആരോപണങ്ങളിലേക്ക് കൊണ്ടുവരുന്നത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കന്നട നടി രാഗിണി ദ്വിവേദി അടക്കമുള്ള പ്രമുഖരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണം സംഘം. ഇതിന് പുറമയൊണ് ഈ മയക്ക് മരുന്ന് സംഘത്തിന് തിരുവനനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.

ആഫ്രിക്കന്‍ ബന്ധം

ആഫ്രിക്കന്‍ ബന്ധം

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകനും അഞ്ചാം പ്രതിയുമായ കെടി റമീസിന്‍റെ ആഫ്രിക്കന്‍ ബന്ധത്തിന് പിന്നില്‍ ബെംഗളൂരുവില്‍ പിടിയിലായ കര്‍ണാടക-സീരിയില്‍ നടി അനിഖയുടെ ആഫ്രിക്കക്കാരനായ ഭര്‍ത്താവാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇയാളും രാജ്യന്താര സ്വര്‍ണക്കടത്ത-ലഹരിമരുന്ന കടത്തിലെ മുഖ്യകണ്ണിയാണെന്ന് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണം എത്തിയത്

സ്വര്‍ണം എത്തിയത്

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പലര്‍ക്കും ഇയാളുമായി ബന്ധമുണ്ട്. ഇയാള്‍ വഴി ആഫ്രിക്കയില്‍ നിന്നും എത്തിയ സ്വര്‍ണ്ണമാണ് ദുബായിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കടത്തിയതെന്നാണ് സൂചന. ഇത് സംബന്ധിച്ച കാര്യങ്ങളും കേന്ദ്ര ഇന്‍റലിജന്‍സും അന്വേഷണ ഏജന്‍സികളും അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാശങ്ങള്‍ വരുദിവസങ്ങളില്‍ പുറത്തു വന്നേക്കും.

145 എംഡിഎം ലഹരിഗുളികള്‍

145 എംഡിഎം ലഹരിഗുളികള്‍

ബെംഗളൂരുവിലെ കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് ഹോട്ടലില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യവാരം 145 എംഡിഎം ലഹരിഗുളികള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന നടത്തിയ റെയ്ഡില്‍ നടിയുടെ വീട്ടില്‍ നിന്നും വന്‍തോതിലുള്ള ലഹരിമരുന്ന് ശേഖരം പിടികൂടുകയായിരുന്നു. നടിക്കൊപ്പം പിടിയിലായ മലയാളി അനൂപ് മുഹമ്മദിന് സ്വര്‍ണ്ണക്കടത്ത് കേസിലെ കെടി റമീസുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
പരിചയപ്പെടുത്തിയത്

പരിചയപ്പെടുത്തിയത്

റമീസിനെ ആഫ്രിക്കന്‍ സ്വര്‍ണ്ണക്കടത്ത് സംഘവുമായി പരിചയപ്പെടുത്തിയത് അനൂപാണെന്നാണ് സംശയം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിസ സ്വപ്ന സുരേഷ് അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബാംഗ്ലൂരിവിലേക്ക് കടന്നത് റമീസിന്‍റെ ഉപദേശം വാങ്ങിയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം, അനിഖ ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് (എല്‍എസ്ഡി) എന്ന ലഹരിവസ്തു ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്ന മാര്‍ഗ്ഗം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ അന്വേഷ​ണം സംഘം പുറത്തുവിട്ടിട്ടുണ്ട്.

ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്

ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്

തപാല്‍ സ്റ്റാംപിനു പിന്നില്‍ തേച്ച് പാവകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് സംഘം ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. കൊറിയര്‍ വഴിയായിരുന്നു പാവകള്‍ അയച്ചിരുന്നത്. സംശയം തോന്നാതിരിക്കാന്‍ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നത് സമ്മാനപ്പൊതികള്‍ എന്ന് തോന്നിപ്പിക്കുന്ന പെട്ടികളിലായിട്ടാണ് എത്തിക്കുക.

ബിറ്റ് കോയിന്‍ വഴി ഇടപാട്

ബിറ്റ് കോയിന്‍ വഴി ഇടപാട്

ബിറ്റ് കോയിന്‍ വഴി ഇടപാട് നടത്തിയാണ് അനിഖ രാജ്യാന്തര കുറിയര്‍ സര്‍വീസ് വഴി വിദേശത്ത് നിന്ന് ലഹരിമരുന്ന് എത്തിച്ചിരുന്നത്. അനിഖയുടെ മൊഴിയില്‍ കന്നഡയിലെ പ്രശസ്ത സിനിമാ താരങ്ങളുടെയും വിഐപിമാരുടെ മക്കളുടെയും പേരുണ്ട്. ഇവരില്‍ പലരും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. നടന്‍മാരും നടിമാരും ഒരുപോലെ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

ലോക്ഡൗണില്‍

ലോക്ഡൗണില്‍

ലോക്ഡൗണില്‍ മദ്യം ലഭിക്കാതെ വന്നതോടെയാണ് പലരും ലഹരി മരുന്നിലേക്ക് വഴിമാറിയത്. 2000 മുതല്‍ 5000 രൂപ വരെ വാങ്ങിയാണ് മെതലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ ഗുളികകള്‍ വിദ്യാര്‍ത്ഥികള്‍ക്കകം നല്‍കിയിരുന്നത്. ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. പല കോഡുകളും ഇപയോഗിച്ചായിരുന്നു ഇടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 കോണ്‍ഗ്രസിന് മുന്നില്‍ ഇനിയെന്ത്; രാഹുല്‍ ഗാന്ധി വരുമോ? അതോ പിളര്‍പ്പോ? 4 സാധ്യതകള്‍ ഇങ്ങനെ കോണ്‍ഗ്രസിന് മുന്നില്‍ ഇനിയെന്ത്; രാഹുല്‍ ഗാന്ധി വരുമോ? അതോ പിളര്‍പ്പോ? 4 സാധ്യതകള്‍ ഇങ്ങനെ

English summary
bengaluru drugs case; anikha's husband helped kt Rameez to go africa, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X