ബെംഗളൂരു ലുലു മാളിൽ ഓഫർ പെരുമഴ; പകുതി വിലയ്ക്ക് സാധനങ്ങൾ വാങ്ങാം.. എൻഡ് ഓഫ് സീസണ്‍ സെയിൽ 8 മുതൽ
ബെംഗളൂരു ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ പ്രഖ്യാപിച്ചു. നുവരി 8 മുതൽ 11 വരെയാണ് ഓഫർ.ലുലുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കിഴിവ് മേളയാണിത്. നാല് ദിവസത്തെ വിൽപനയിൽ ഉൽപ്പന്നങ്ങൾക്ക് 50% വിലക്കിഴിവ് ലഭിക്കും.
ബംഗളൂരുവിലെ ലുലു മാൾ രാജാജി നഗർ, വിആർ മാൾ വൈറ്റ്ഫീൽഡ്, ഫോറം മാൾ ഫാൽക്കൺ സിറ്റി, എം5 ഇ-സിറ്റി മാൾ എന്നിവിടങ്ങളിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഓഫർ ലഭ്യമായിരിക്കും. ഹൈപ്പർമാർക്കറ്റ്, ഫാഷൻ, കണക്റ്റ്, ഡെയ്‌ലി, റിയോ ഫാഷൻസ് സ്റ്റോറുകൾ എന്നിവയുൾപ്പെടെ 300-ൽ അധികം ബ്രാൻഡുകൾക്ക് ഓഫർ ലഭിക്കും. ഫാഷൻ മുതൽ ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങൾ വരെ പകുതി വിലയിൽ ലഭിക്കും.കൂടാതെ, ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളും അർദ്ധരാത്രി വരെ പ്രവർത്തിക്കുകയും ചെയ്യും. ജനുവരി 8 മുതൽ 11 വരെ പ്രത്യേക ലേലവും ലുലു സംഘടിപ്പിക്കുന്നുണ്ട്. പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ഗാഡ്ജറ്റുകൾ എന്നിവ ഒരു രൂപ മുതൽ ലേലം വിളിക്കാം.

രാജാജി നഗറിലെ ലുലു മാളിലാണ് "LULU ON SALE - Hey Bengaluru Ready Na?" ഫെസ്റ്റിവലിന്റെ പ്രധാന വേദി.പ്രത്യേക സംഗീത പരിപാടികൾ ഇവിടെ അരങ്ങേറും. ലുലു ഫൺടൂറയിലെ ബൗളിംഗ് ചലഞ്ചിൽ പങ്കെടുത്താൽ സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങളും നേടാം.പ്രത്യേക ബാങ്ക് കാർഡുകൾക്ക് 10% വരെ അധിക കിഴിവുകളും ലഭിക്കും. തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ എല്ലാ സ്ഥലങ്ങളിലും മതിയായ പാർക്കിംഗ് സൗകര്യങ്ങളുണ്ട്.
2021 ഒക്ടോബറിലാണ് രാജാജി മാളിലെ മാൾ പ്രവർത്തനമാരംഭിച്ചത്. ഏകദേശം 7 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള മാളിൽ അഞ്ച് നിലകളിലായി 150-ൽ അധികം ആഗോള, ദേശീയ ബ്രാൻഡുകളുണ്ട്. , 3 വിഐപി ഓഡി ഉൾപ്പെടെ 11 സ്ക്രീനുകളുള്ള വിനോദ സൗകര്യവുമുണ്ട്.
അഞ്ച് റെസ്റ്റോറന്റുകൾ, ഒരു പബ്, 30 ഫുഡ് കോർട്ട് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന 1300-ൽ അധികം സീറ്റുകളുള്ള ഫുഡ് കോർട്ട്, 1700-ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ബെംഗളൂരു ലുലുവിൽ ഉണ്ട്. നഗരത്തിലെ ഏറ്റവും വലിയ ലുലു ഹൈപ്പർമാർക്കറ്റ് ഇവിടുത്തെ പ്രധാന ആകർഷണമാണ്.
കർണാടകയിലെ ഏറ്റവും വലിയ ഇൻഡോർ ഫാമിലി എൻ്റർടെയിൻമെൻ്റ് സെൻ്ററായ ഫൺട്യൂറ, റോളർ ഗ്ലൈഡറുകൾ, ട്രാംപോളിനുകൾ, വിആർ റൈഡുകൾ, ബമ്പർ കാറുകൾ, സാഹസിക കോഴ്സുകൾ എന്നിവയും ലുലുവിൽ ആസ്വദിക്കാം.












Click it and Unblock the Notifications