Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മെട്രോയില്‍ ഇനി വരും ഓറഞ്ച് ലൈന്‍: പക്ഷെ യെല്ലോ ലൈനിനായി കേന്ദ്രം വഹിച്ചത് 20% മാത്രം

ബെംഗളൂരു: പുതുതായി സർവ്വീസ് ആരംഭിച്ച ബെംഗളൂരു മെട്രോ യെല്ലോ ലൈനിന്റെ നിർമ്മാണ ചെലവിന്റെ 20% മാത്രമാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ സംഭാവന ചെയ്തതെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ബാക്കി 80% സംസ്ഥാന സർക്കാരാണ് വഹിച്ചതെന്നും ചില സന്ദർഭങ്ങളിൽ കേന്ദ്രത്തിന്റെ വിഹിതം 11% മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബെംഗളൂരുവിന്റെ വികസനത്തിനായി കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയെങ്കിലും അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായി ഡികെ ശിവകുമാർ പറഞ്ഞു.

കേന്ദ്രം 50% സംഭാവന നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ മുഴുവൻ ചെലവും സംസ്ഥാനമാണ് വഹിച്ചത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നഗരമാണ് ബെംഗളൂരു, എന്നിട്ടും നമുക്ക് ലഭിക്കുന്ന ഗ്രാന്റുകൾ വളരെ കുറവാണ്. എന്നാല്‍ അഹമ്മദാബാദിന് 20% വിഹിതം ലഭിക്കുമ്പോൾ ബെംഗളൂരുവിന് 10% മാത്രമാണ് അനുവദിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

yello-metro-

മറ്റ് പ്രധാന നഗരങ്ങളെപ്പോലെ ഞങ്ങളെയും പരിഗണിക്കണം, ദേശീയ തലസ്ഥാനത്തിന് തുല്യമായി കാണണം. ഇത് രാഷ്ട്രീയേതരമായ ഒരു ആവശ്യമാണ്. സംസ്ഥാനത്തിന് 10 രൂപ പോലും ഗ്രാന്റായി നേടി തരാന്‍ സംസ്ഥാനത്തെ ബി ജെ പി എംപിമാരെക്കൊണ്ട് സാധിച്ചിട്ടില്ല. എക്സിൽ പോസ്റ്റ് ചെയ്യുകയും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് നേട്ടമല്ല. ബിജെപി എംപിമാർ രാഷ്ട്രീയം കളിക്കുന്നതിന് പകരം ഫണ്ട് നേടുന്നതിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ദിവസമായിരുന്ന നരേന്ദ്ര മോദി ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്തത്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, നഗരാസൂത്രണവും നഗര അടിസ്ഥാനസൗകര്യങ്ങളും നമ്മുടെ നഗരങ്ങളുടെ നിർണായക ആവശ്യങ്ങളാണ്. ബെംഗളൂരു പോലുള്ള നഗരങ്ങൾ ഭാവിയിലേക്കായി സജ്ജമാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

സമീപവർഷങ്ങളിൽ, ബെംഗളൂരുവിനായി ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു ഇപ്പോൾ പ്രധാന ആഗോള നഗരങ്ങൾക്കൊപ്പം അംഗീകരിക്കപ്പെട്ടു. ആഗോളതലത്തിൽ മത്സരിക്കാൻ മാത്രമല്ല, നയിക്കാനും നാം വേണം. ബെംഗളൂരുവിന്റെ നിരവധി പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ നഗരവികസനത്തില്‍ നിർണ്ണായകമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബസവനഗുഡിയിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യാത്രാസമയം ഇനി ഗണ്യമായി കുറയും. ഇതു ലക്ഷക്കണക്കിനുപേരുടെ ജീവിതവും ജോലിയും സുഗമമാക്കും. യെല്ലോ ലൈനിന്റെ ഉദ്ഘാടനത്തോടൊപ്പം, ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്, അതായത് ഓറഞ്ച് ലൈനിന്, തറക്കല്ലിട്ടതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രവർത്തനക്ഷമമാകുന്നതോടെ, ഓറഞ്ച് ലൈൻ, യെല്ലോ ലൈനുമായി ചേർന്ന് 25 ലക്ഷം യാത്രക്കാരുടെ ദൈനംദിന യാത്ര സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതു ബെംഗളൂരുവിന്റെ ഗതാഗതസംവിധാനത്തെ ശാക്തീകരിക്കുകയും അതിനെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്യും. രാജ്യത്തു പൊതു അടിസ്ഥാനസൗകര്യ വികസനത്തിനായി ബെംഗളൂരു മെട്രോ പുതിയ മാതൃക അവതരിപ്പിച്ചിട്ടുണ്ട്. ഇൻഫോസിസ് ഫൗണ്ടേഷൻ, ബയോകോൺ, ഡെൽറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികൾ നിരവധി പ്രധാന മെട്രോ സ്റ്റേഷനുകൾക്കു ഭാഗികമായി ധനസഹായം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രചോദനത്തിന്റെ ഉറവിടമായി സിഎസ്ആറിന്റെ ഈ നൂതന ഉപയോഗത്തെ അദ്ദേഹം പ്രശംസിക്കുകയും സംഭാവനയേകിയ കോർപ്പറേറ്റ് മേഖലയെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആഗോളതലത്തിൽ പത്താം സ്ഥാനത്തുനിന്ന് ആദ്യ അഞ്ചിലേക്ക് ഉയർന്നു. കൂടാതെ, മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+