Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ എത്തിയതിന് തെളിവ്; മഹാരാഷ്ട്രയില്‍ ബാങ്ക് ഇടപാട്, താനൂര്‍ സ്വദേശി ഇംതിയാസ് എവിടെ?

മലപ്പുറം: താനൂര്‍ സ്വദേശി മുഹമ്മദ് ഇംതിയാസിനെ കാണാതായിട്ട് നാല് ദിവസം. നഴ്‌സിങ് പഠനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വേണ്ടി ബെംഗളൂരുവില്‍ പോയതാണ് യുവാവ്. ഈ മാസം ആറിന് പുറപ്പെടുകയും തൊട്ടടുത്ത ദിവസം ബെംഗളൂരുവില്‍ എത്തുകയും ചെയ്തിരുന്നു. ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ ഇറങ്ങിയതിന്റെയും നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കൃഷിഭൂമി വിറ്റ 5 ലക്ഷം രൂപ മണ്ണില്‍ കുഴിച്ചിട്ട് കര്‍ഷകന്‍; സ്ഥലം മറന്നു, മഴ പെയ്തപ്പോള്‍ സംഭവിച്ചത്...
കൃഷിഭൂമി വിറ്റ 5 ലക്ഷം രൂപ മണ്ണില്‍ കുഴിച്ചിട്ട് കര്‍ഷകന്‍; സ്ഥലം മറന്നു, മഴ പെയ്തപ്പോള്‍ സംഭവിച്ചത്...

ഏഴാം തിയ്യതി ഇംതിയാസ് വീട്ടിലേക്ക് വിളിക്കുകയും ബെംഗളൂരുവില്‍ എത്തിയെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് കുടുംബം പോലീസിനെ വിവരം അറിയിച്ചത്. താനൂര്‍ പോലീസ് അന്വേഷണത്തിന് ബെംഗളൂരുവില്‍ എത്തി. കുടുംബാഗംങ്ങളും പോലീസിനൊപ്പമുണ്ട്. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സംഘം ഇന്ന് നാട്ടിലേക്ക് തിരിക്കും.

bengaluru missing tanur imthiyas

ബെംഗളൂരുവില്‍ ഇംതിയാസ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തി. സുഹൃത്തുക്കളില്‍ നിന്നുള്ള വിവരങ്ങളും തേടി. മലയാളി സംഘടനകളുടെ സഹായവും പോലീസ് തേടിയിരുന്നു. ബെംഗളൂരുവിലെ പാര്‍ക്കില്‍ കണ്ടു എന്ന് വിവരം ലഭിച്ചെങ്കിലും അത് ഇംതിയാസ് അല്ല എന്ന് പിന്നീട് വ്യക്തമായി. അതിനിടെ, ഇംതിയാസിന്റെ ബാങ്ക് ഇടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന വിവരം ലഭിച്ചു.

യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം
യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം

ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കഴിഞ്ഞ ദിവസം സ്വിഗിയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. മഹാരാഷ്ട്രയിലാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. ഇംതിയാസ് തന്നെയാണോ ഇടപാട് നടത്തിയത് എന്ന വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തേണ്ടി വന്നേക്കും.

ഇംതിയാസ് നഴ്‌സിങ് പഠിച്ചത് ബെംഗളൂരുവിലാണ്. യാത്ര ചെയ്യേണ്ട സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് യുവാവ്. വിശദമായ അന്വേഷണം വേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. മകനെ കാണാതായിട്ട് നാല് ദിവസം പിന്നിട്ടത്തില്‍ വലിയ വിഷമത്തിലാണ് കുടുംബം. മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്ന കാര്യത്തില്‍ പോലീസ് വൈകാതെ തീരുമാനമെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+