യുവാവിന്റെ പീഡന പരാതി: സംവിധായകന് രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
ബെംഗളൂരു: സംവിധായകന് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരു ദേവനഹള്ളി പൊലീസാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി വകുപ്പിലെ സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് എടുത്ത കേസ് പിന്നീട് ബെംഗളൂരു പൊലീസ് കൈമാറുകയായിരുന്നു.
"കേരളത്തിലെ കസബ പോലീസ് കേസ് ബംഗളൂരു പോലീസിന് കൈമാറിയ സാഹചര്യത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ഇവിടെ നടന്നതിനാലാണ് കേസ് ഞങ്ങള്‍ക്ക് കൈമാറിയത്. കർണാടക പൊലീസ് പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കുകയാണ്" കർണാടക പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി ചെന്ന തന്നെ സംവിധായകന് ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവ് സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തില്‍ പരാതിക്കാരനേയും ആരോപണ വിധേയനേയും വിളിച്ച് വരുത്തി മൊഴിയെടുക്കാനാണ് ബെംഗളൂരു പൊലീസ് തീരുമാനം. രണ്ട് ദിവസത്തിനക തന്നെ പരാതിക്കാരനെയും പ്രതിയായ രഞ്ജിത്തിനെയും മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
2012 ലാണ് കേസ് ആസ്പദമായ സംഭവമെന്നാണ് യുവാവിന്റെ പരാതി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൈയ്യിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. പരാതി ന്വലിക്കാനായി സമ്മര്‍ദവും ഭീഷണിയുമുണ്ട്. പലരും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. തനിക്ക് നീതിയാണ് ആവശ്യം. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും എല്ലാ കാര്യങ്ങളും പൊലീസിനോട് തുറന്ന് പറയുമെന്നും പരാതിക്കാരന് നേരത്തെ പറഞ്ഞിരുന്നു.
ബംഗാളി നടിയുടെ പീഡന പരാതിയെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നതിന് പിന്നാലെയായിരുന്നു പുതിയ പരാതി. . 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ രഞ്ജിത്തില്‍ നിന്ന് ദുരനുഭവമുണ്ടായി എന്നായിരുന്നു ബംഗാളി നടിയുടെ പരാതി.
-
ബെംഗളൂരു മെട്രോയുടെ ഏഴയലത്ത് വരില്ല ലണ്ടന്‍ മെട്രോ; അനുഭവം പറഞ്ഞ് യുവതി; കാരണങ്ങള്‍ ഇതാണ് -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications