Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികള്‍ ഉള്‍പ്പടെ ഏഴുമരണം, 31 പേര്‍ക്ക് പരിക്ക്

Recommended Video

cmsvideo
    മരണസംഖ്യ ഉയരുവാൻ സാധ്യത | Oneindia Malayalam

    സേലം: ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട തിരുവല്ല ബസ് അപകടത്തില്‍പ്പെട്ട് എഴ് യാത്രക്കാര്‍ മരിച്ചു. മരിച്ചവില്‍ 4 പേര്‍ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. എഴ് പേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. സംസ്ഥാനപാതയില്‍ സേലം മാമാങ്കത്താണ് പുലര്‍ച്ചെ ഒരുമണിയോടെ ബസ് അപകടത്തില്‍പ്പെട്ടത്.

    ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ബസിലേക്ക് സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്നു മറ്റൊരു ബസ ഇടിച്ചു കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ ഭൂരിപക്ഷവും ഉറക്കത്തിലായിരുന്നു.

    അപകടം

    അപകടം

    ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്നു യാത്ര ട്രോവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തിരുവല്ല ബസ് മറിഞ്ഞു. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മണികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരെ പോയ ബസിലിടിക്കുകകായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

    രക്ഷാപ്രവര്‍ത്തനങ്ങള്‍

    രക്ഷാപ്രവര്‍ത്തനങ്ങള്‍

    അപകടത്തില്‍ പരിക്കേറ്റ 31 പേര സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടവിവരം അറിഞ്ഞ ഉടന്‍ ജില്ലാ കലക്ടര്‍ രോഹിണിയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

    മരിച്ചവര്‍

    മരിച്ചവര്‍

    മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഭാര്യയോടും മകനോടുമൊപ്പമായിരുന്നു ജേക്കബ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സയിലാണ്.

    ആശുപത്രിയില്‍

    ആശുപത്രിയില്‍

    അപകടത്തില്‍പ്പെട്ട യാത്രാ ട്രാവല്‍സിന്റെ ബസ്സിലുണ്ടായിരുന്ന ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ചോ കൂടെ സഞ്ചരിച്ചവരെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിക്ക് പുറമേ സേലം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

    updating..............

    കേരളത്തിന് കെെത്താങ്ങാവുക

    കേരളത്തിന് കെെത്താങ്ങാവുക

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08
    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+