കേസ് പേടിയില്‍ ഒരു സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം:തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി വെറുമൊരാളല്ല. ഡോക്ടറാണ്. ഡോ ബെന്നറ്റ് എബ്രഹാം. പക്ഷേ ഡോക്ടര്‍ക്ക് രോഗം വന്നാല്‍ എന്ത് ചെയ്യും.
ഇതായിരുന്നു മാര്‍ച്ച് 24 ന് രാത്രിവരെ ബെന്നറ്റ് എബ്രഹാമിന്റെ അവസ്ഥ. തിരക്കിട്ട പ്രചാരണയോഗങ്ങള്ക്കിടയിലും സ്ഥാനാര്‍ത്ഥിയുടെ മനസ്സ് മുഴുവന്‍ ആകുലതകളായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കേസിന്റെ കാര്യം വ്യക്തമാക്കാന്‍ വിട്ടുപോയതായിരുന്നു പ്രശ്നം.

കാരക്കോണം മെഡിക്കല്‍ കോളേജിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന ബെന്നറ്റിനെതിരെ അക്കാലത്തുണ്ടായ ചില അനിഷ്ട സംഭവങ്ങളില്‍ കേസുണ്ടായിരുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം എഴുതിച്ചേര്‍ക്കാന്‍ വിട്ടുപോയി.
കോണ്‍ഗ്രസ്സുകാരാണെങ്കില്‍ ഇങ്ങനെ ഒരു സംഭവത്തിന് കാത്തിരിക്കുകയായിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടര്‍ സൂക്ഷ്മ പരിശോധനക്ക് മമ്പ് തന്നെ ഈ പ്രശ്നം പരിഗണക്കുകയും ചെയ്തു. സൂക്ഷ്മ പരിശോധന ഒരു ദിവസം നീട്ടി.
രാത്രി 9 മണിക്ക് തുടങ്ങിയതാണ് സ്ഥാനാര്‍ത്ഥിക്കായുള്ള കാത്തിരിപ്പ്. സെക്രട്ടേറിയറ്റിന് മുന്നിലാണ് എല്‍ഡിഎഫിന്റെ തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കേന്ദ്ര ഓഫീസ്. ഇപ്പോഴെത്തും എന്ന് പറഞ്ഞ സ്ഥാനാര്‍ത്ഥി സ്ഥലത്തെത്തിയപ്പോള്‍ സമയം 11 കഴിഞ്ഞു.
അതിന് മുമ്പ് തന്നെ മണ്ഡലത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാമചന്ദ്രന് നായര്‍ ഓഫീസിലെത്തിയിരുന്നു. എല്ലാവരുടേയും മുഖത്ത് ഒരേ ആശങ്ക. കേസ് പ്രശ്നം ഒരു വലിയ കേസ് കെട്ടാകുമോ...
കയ്യില്‍ ഒരു റോസാപ്പൂവുമായാണ് സ്ഥാനാര്‍ത്ഥി എത്തിയത്. മുഖത്ത് ഒരു ചെറുപുഞ്ചിരി ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും കേസിന്റെ കാര്യം ഒരു ആശങ്കയായിത്തന്നെ ബാക്കി നില്ക്കുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാന്‍ അഞ്ച് മിനിട്ട് ആവശ്യപ്പെട്ടപ്പോള്‍ ആകെ അങ്കലാപ്പായിരുന്നു മുഖത്ത്. കേസിന്റെ കാര്യമെങ്ങാനും ചോദിക്കുമോ എന്നൊരു ഭയം.
നാമനിര്‍ദ്ദേശ പത്രികയിലെ പ്രശ്നങ്ങള്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യട്ടേ എന്നായി സ്ഥാനാര്‍ത്ഥി. ചര്‍ച്ച ഉടനെയൊന്നും തീരില്ലെന്ന് ഉറപ്പായപ്പോള്‍ നല്ല വിജയ പ്രതീക്ഷയുണ്ടെന്ന ഒറ്റ മറുപടിയില്‍ ഒതുക്കി സംസാരം. രാത്രി വൈകിയും എല്‍ഡിഎഫിന്റെ ഓഫീസില്‍ കേസ് പ്രശ്നത്തില്‍ ചര്‍ച്ച തുടര്‍ന്നു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications