Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ പിടികിട്ടാപ്പുള്ളി! പ്രഖ്യാപിച്ചത് ഹോസ്ദുര്‍ഗ് കോടതി....

സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

കാസര്‍കോട്: കെപിസിസി ജനറല്‍ സെക്രട്ടറിയും വീക്ഷണം ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന ബെന്നി ബെഹനാനെ ഹോസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

തൃക്കരിപ്പൂര്‍ മാണയാട്ട് മുണ്ടയിലെ ഗോപാലന്‍ ബെന്നി ബെഹനാനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹോസ്ദുര്‍ഗ് കോടതി അദ്ദേഹത്തിന് നിരന്തരം സമന്‍സ് അയച്ചത്. പക്ഷേ, സമന്‍സ് ലഭിച്ചിട്ടും ബെന്നി ബെഹനാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല, തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

bennibehanan

2013ല്‍ ഗോപാലനെതിരെ വീക്ഷണം ദിനപ്പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതായാണ് പരാതി. തന്നെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ വീക്ഷണം പത്രം നല്‍കണമെന്ന ആവശ്യവും ഗോപാലന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. വീക്ഷണം ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നത് ബെന്നി ബെഹനാനായതിനാലാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+