കാര്‍ത്തികേയനും, ബെന്നി ബഹന്നാനും മന്ത്രി സഭയിലേയ്ക്ക്?
കോട്ടയം: സ്പീക്കര്‍ ജി കാര്‍ത്തികേയനും മുഖ്യമന്ത്രിയുടെ വിശ്വസ്തന്മാരില് പ്രമുഖനായ ബെന്നി ബഹന്നാനും മന്ത്രിസഭയിലേയ്ക്കെന്ന് സൂചന. ജി കാര്ത്തികേയന് ജൂലൈ 17 ന് സ്ഥാനമൊഴിയുമെന്നും അറിയുന്നു. ബെന്നിയുടെ വകുപ്പ് നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും സുപ്രധാന വകുപ്പ് തന്നെ ലഭിയ്ക്കാനാണ് സാധ്യത.
വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെയും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എംക മുനീറിന്റെയും വകുപ്പുകള്‍ പരസ്പരം മാറാനും സാധ്യതയുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി അനൂപ് ജേക്കബിന്റെയും ഷിബു ബേബി ജോണിന്റെയും വകുപ്പുകള്‍ മാറാനും സാധ്യതയുണ്ട്.

മന്ത്രിസഭയിലേയ്ക്ക് എത്തിയില്ലെങ്കിലും സ്പീക്കര്‍ സ്ഥാനം ജി കാര്ത്തികേയന് ഒഴിയുമെന്നാണ് അറിയുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവ് കൂടിയായ ജി കാര്ത്തികേയന് മന്ത്രി സഭയിലേയ്ക്ക് എത്തണമെന്ന് മുഖ്യമന്ത്രിയ്ക്ക താത്പര്യമുണ്ട്. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്, മന്ത്രി കെസി ജോസഫ്, വിഡി സതീശന് എന്നിവര്‍ക്ക് സാധ്യത കല്‍പ്പിയ്ക്കുന്നുണ്ട്.
ഗണേഷിന് മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം ബാലകൃഷ്ണ പിള്ള ഉന്നയിക്കുന്നുണ്ടെങ്കിലും പിള്ളയ്ക്ക് മുന്നോക്ക കമ്മീഷന് ചെയര്മാന് സ്ഥാനം നല്കിയ സ്ഥിതിയ്ക്ക് ഗണേഷിന് മന്ത്രിസ്ഥാനം നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications