കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കും; കോടതി വിധി പരിശോധിക്കുമെന്നും ബെന്നി ബെഹനാൻ!

Google Oneindia Malayalam News

കൊച്ചി: കേരള കോൺഗ്രസ് അധികാരത്തർക്കം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് ബെന്നി ബെഹന്നാൻ. കട്ടപ്പന സബ്കോടതിയുടെ വിധി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ബദൽ സംസ്ഥാനകമ്മിറ്റി വിളിച്ചുചേർത്ത് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനത്തിനുള്ള സ്റ്റേ തുടരുമെന്ന കട്ടപ്പന സബ് കോടതി വിധിക്ക് പിന്നാലെയാണ് ബെന്നി ബെഹന്നാന്റെ പ്രതികരണം.

കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കുമെന്നും ബെന്നി ബെഹനാൻ പെരുമ്പാവൂരില്‍ പറഞ്ഞു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമായിരുന്നു ജോസഫ് പക്ഷത്തിന്റെ വാദം.. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്.

Benny Behannan

സ്റ്റേ തുടരുമെന്ന കട്ടപ്പന സബ് കോടതി വിധിക്ക് പിന്നാലെ തെറ്റ് തിരുത്തിയാല്‍ ജോസ് കെ മാണിക്ക് തിരിച്ചുവരാമെന്നായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം. ഭരണഘടന അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പിജെ ജോസഫ് തുറന്നടിച്ചിരുന്നു. പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നാണ് ജോസിന്‍റ നിലപാടെന്നും പി ജ ജോസഫ് കൂട്ടിച്ചേർത്തു.

English summary
Benny Behnnan's comments about Kerala Congrerss issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X