കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊജ്ഞാണനെന്ന് വിളിച്ചയാളെ ചെറ്റയെന്ന് തിരിച്ചുവിളിക്കും, സുധാകരന് മറുപടിയുമായി ബെന്നി ജനപക്ഷം!!

Google Oneindia Malayalam News

കൊച്ചി: വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി ജി സുധാകരന്റെ കൊജ്ഞാണന്‍ വിളിയോട് രൂക്ഷമായി പ്രതികരിച്ച് വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. മന്ത്രി അങ്ങനെ വിളിച്ചാല്‍, തിരിച്ച് ചെറ്റയെന്ന് വിളിക്കുമെന്ന് ബെന്നി ജോസഫ് വ്യക്തമാക്കി. ആര്‍ക്കും തെറിയും ചീത്തയും പറയാന്‍ പ്രത്യേക അവകാശമൊന്നുമില്ല. കൊടിവെച്ച കാറില്‍ വന്ന് വിരട്ടിക്കളയാം എന്നാണ് കരുതുന്നതെങ്കില്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടിയാവും വാങ്ങി വെക്കുക. തന്നെ തെറി പഞ്ഞ് തോല്‍പ്പിക്കാമെന്ന് മന്ത്രിയല്ല, ആരും കരുതേണ്ടെന്നും ബെന്നി പറഞ്ഞു.

1

എന്നെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നോ? കൊജ്ഞാണന്‍ കിഞ്ഞാണന്‍ എന്നൊക്കെയാണ് വിളിക്കുന്നത്. അങ്ങനെയുള്ളവരെ ചെറ്റയല്ലെന്നാതെ എന്താണ് വിളിക്കുക. ഒരു ആവശ്യത്തിന് പോടാ പട്ടി എന്ന് പറയുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ബെന്നി ജോസഫ് പറയുന്നു. മന്ത്രി വന്ന് ആ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം ഒരു മൂവായിരം പേരെങ്കിലും തന്നെ വിളിച്ച് തന്തയ്ക്കും തള്ളയ്ക്കും വരെ തെറി പറഞ്ഞു. ഞാന്‍ പല ഫോണും എടുത്തില്ല. ഒന്ന് രണ്ട് എണ്ണം എടുത്തപ്പോള്‍ തന്നെ കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് പറയുന്നത്. ഇവിടെയുള്ള പുതു തലമുറയ്ക്ക് വേണ്ടിയാണ് ആ തെറി കേള്‍ക്കുന്നതെന്നും ബെന്നി വ്യക്തമാക്കി.

വി ഫോര്‍ കൊച്ചി അവിടെ തകിട് വലിച്ചുമാറ്റിയതിനോട് ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ എന്നെ അറിയുന്നവരോ ആണ് അത് ചെയ്തതെങ്കില്‍ അത് ഏറ്റെടുക്കാന്‍ പറയും. ഗാന്ധിജി പറഞ്ഞ രാഷ്ട്രീയം അതാണ്. നിയമം തെറ്റാണെങ്കില്‍ ലംഘിക്കണം. എല്ലാ നിയമങ്ങളും അനുസരിക്കാനുള്ളതല്ല. ഒരു അബദ്ധം സംഭവിച്ചാല്‍ തിരുത്താന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ 2500 പേരൊക്കെ എന്നെ കൊല്ലുമെന്ന് പറഞ്ഞാലോ കാല്‍ വെട്ടുമെന്ന് പറഞ്ഞാലോ, വിഡ്ഡികളേ ഞാനീ പറയുന്നത് അവസാനിപ്പിക്കുമെന്ന് കരുതരുതെന്നും ബെന്നി പറഞ്ഞു. 61 വയസ്സുപവരെ ഈ നശിച്ച രാഷ്ട്രീയത്തില്‍ എനിക്ക് ജീവിക്കാമെങ്കില്‍ ഇനി ഒരു മണിക്കൂര്‍ പോലും വേണ്ടെന്നും ബെന്നി പറഞ്ഞു.

എന്നെ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊന്ന്, ആ ശവം നിങ്ങളെടുത്ത് തിന്നണം. ഇത് നെഞ്ചില്‍ തട്ടി പറയുന്നതാണ്. എനിക്ക് മൂന്ന് മക്കളുണ്ട്. അവരുടെ ജീവിതം കൂടി ബലികഴിച്ചിട്ടാണ് ഞാന്‍ ഈ പണി തുടങ്ങിയത്. കുറേ തെറി പറഞ്ഞാലൊന്നും ഞാന്‍ തോല്‍ക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ പോകാനും മരിക്കാനും തയ്യാറാണ്. ഇനിയും പച്ചയ്ക്ക് പറയുന്നത് തുടരും. ഞാന്‍ ഭാര്യയോടും മക്കളോടും വരെ അനുവാദം ചോദിച്ചു. അവര്‍ ഇത് ഏത് വരെ പോകുമെന്ന് നോക്കട്ടെ എന്ന നിലപാടിലാണ്. വിഫോര്‍ കൊച്ചിയും ട്വന്റി ട്വന്റിയും പോലുള്ളവര്‍ വന്നാല്‍ അവര്‍ക്ക് ഞാന്‍ സാമ്പത്തിക സഹായം കൊടുക്കും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും നന്നാകണമെന്നും ബെന്നി പറഞ്ഞു.

Recommended Video

cmsvideo
പിണറായിയെ തോറ്റ ബെന്നിച്ചൻ പെട്ടു ..പച്ചക്കു കത്തിച്ച് മലയാളികൾ

English summary
benny janapaksham against g sudhakaran on vaitila over bridge issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X