കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് മറുപടി നൽകി ബിനോയ് വിശ്വം.. കയ്യേറ്റക്കാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല

Google Oneindia Malayalam News

കോഴിക്കോട്: ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങളുടെ പേരില്‍ നേരത്തെ തന്നെ ഭരണകക്ഷികളായ സിപിഎമ്മും സിപിഐയും ചേരിതിരിഞ്ഞ് പോരടിക്കല്‍ തുടങ്ങിയതാണ്. ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ തമ്മില്‍ ചൂടേറിയ വാക്‌പോരുകള്‍ നടക്കുകയുണ്ടായി. പാപ്പാത്തിച്ചോലയിലെ കയ്യേറ്റത്തില്‍ സിപിഐയെ കുറ്റപ്പെടുത്തി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കെകെ ജയചന്ദ്രന്റെ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സിപിഐ ദെശീയ കൗണ്‍സില്‍ അംഗം കൂടിയായ ബിനോയ് വിശ്വം.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് വേണം.. പുതിയ ആവശ്യവുമായി കോടതിയിലേക്ക്!നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് വേണം.. പുതിയ ആവശ്യവുമായി കോടതിയിലേക്ക്!

cpi

ഭൂമി കയ്യേറ്റക്കാരും കൊള്ളക്കാരും സിപിഐയുടെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാപ്പാത്തിച്ചോലയിലെ അനധികൃത കയ്യേറ്റത്തെ ന്യായീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് നിലപാടല്ല. സിപിഐ ഭൂമി കയ്യേറി എന്ന വാദം ഉയര്‍ത്തിക്കൊണ്ട് സിപിഎമ്മും മറ്റ് കൊള്ളക്കാരും ഭൂമി കയ്യേറും എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. കയ്യേറ്റക്കാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ആദിത്യന്‍ ഭീഷണിപ്പെടുത്തുന്നു.. ജയന്‍ അച്ഛനെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുരളി ജയന്‍!ആദിത്യന്‍ ഭീഷണിപ്പെടുത്തുന്നു.. ജയന്‍ അച്ഛനെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുരളി ജയന്‍!

പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് കെകെ ജയചന്ദ്രന്‍ സിപിഐയ്ക്ക് എതിരെ പ്രസ്താവന നടത്തിയത്. സിപിഐ പപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി എന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വാദം. കയ്യേറിയ ഭൂമി സിപിഎ തിരികെ നല്‍കണം എന്നും കെകെ ജയചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണത്തിനാണ് ബിനോയ് വിശ്വം മറുപടി നല്‍കിയിരിക്കുന്നത്.

English summary
CPI leader Binoy Viswam gives reply to CPM allegation regarding Pappathichola land encroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X