Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണിനെ കാണാന്‍ പോയവര്‍ വിലക്കുകളെ അതിലംഘിച്ചവര്‍; അവനവനോട് സത്യസന്ധരാവണമെന്ന് ബെന്യാമിന്‍

തിരുവനന്തപുരം: അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹമാണ് മലയാളികളൂടേതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ പോയ ചെറുപ്പക്കാര്‍ ആ വിലക്കുകളെ അതിലംഘിക്കാന്‍ ശ്രമിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെ, അത് അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്. അത് മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് ഉൂറക്കെ വിളിച്ചു പറഞ്ഞവരാണ് കൊച്ചിയില്‍ എത്തിയത്. ഇനിയെങഅകിലും നമ്മള്‍ കപട വിലാപങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേശ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്ന ദിവസം ഞാന്‍ ടാന്‍സാനിയയിലെ ചരിത്ര പ്രസിദ്ധമായ ബാഗാമോയോ എന്ന നഗരം കാണുകയായിരുന്നു. എനിക്കൊപ്പം ഗൈഡായി വന്ന സാംവാലി എന്ന ചെറുപ്പക്കാരനോട് പലതും സംസാരിക്കുന്ന കൂട്ടത്തില്‍ വിവാഹിതനാണോ എന്ന് ഞാന്‍ ചോദിച്ചു. 'അല്ല' അവന്‍ പറഞ്ഞു 'പക്ഷേ ഞാനൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം ജീവിക്കുന്നു. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ട്.'

Benyamin Benny

അവന്‍ പറഞ്ഞ ആ സത്യ സന്ധത തന്നെ വല്ലാതെ ആകര്‍ഷിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു മലയാളി യുവാവ് അതിനു തയ്യാറവുമോ.? തയ്യാറായാല്‍ അതിനെ നമ്മുടെ സമൂഹം വിചാരണ ചെയ്യുന്നത് എങ്ങനെയാവും..? എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെ, അത് അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്. അത് മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+