കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്റെ കാല് പിടിക്കണം, മാപ്പു ചോദിക്കും, ഞെട്ടിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍!!

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. സിപിഎമ്മില്‍ വലതുപക്ഷ വ്യതിയാനം ആരോപിച്ച് കലാപക്കൊടിയുയര്‍ത്തിയ നേതാവില്‍ പ്രമുഖനായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. വിഎസ് അച്യുതാനന്ദന്റെ ഏറ്റവും അടുത്തയാള്‍ കൂടിയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരിലാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതെന്നും, പിണറായിയുമായി വ്യക്തിപരമായ ഭിന്നതയില്ലെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

1

തനിക്ക് ഇപ്പോള്‍ പിണറായിയെ കാണണമെന്നുണ്ട്. കണ്ണുകാണില്ലെങ്കിലും, അദ്ദേഹത്തിന്റെ ശബ്ദം കേട്ടാന്‍ തിരിച്ചറിയും. നിയമസഭ നടക്കുന്നത് ഒക്കെ കേട്ടിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തെ കാണണം. വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പുചോദിക്കും. പ്രത്യയശാസ്ത്രപരമായിട്ടുള്ളത് വ്യക്തിപരമായി തിരിച്ച് കളഞ്ഞു. എനിക്ക് വേണ്ടി ഇന്ന് വരെ ഒരു കാര്യവും ചെയ്ത് തരാന്‍ താന്‍ ഇന്നുവരെ പിണറായിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞനന്തന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം ഒരിക്കല്‍ അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് സംസാരിച്ചുവെന്നും കുഞ്ഞനന്തന്‍ വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് കേരള യാത്ര നടത്തിയിരുന്നു. അത് കണ്ണൂരിലെത്തിയപ്പോള്‍ പിണറായിയെ താന്‍ കണ്ടിരുന്നു. അന്ന് സ്വീകരണവും ഉണ്ടായിരുന്നു. അവിടെ വെച്ച് പൊന്നാട അണിയിച്ചിരുന്നു. ആ ചിത്രം ദേശാഭിമാനിയില്‍ വന്നിരുന്നു. അവസാനമായി അന്നാണ് പിണറായിയെ കണ്ടത്. പിന്നീട് പിണറായിക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ പിണറായിയെ വിളിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഭാര്യയാണ് ഫോണ്‍ എടുത്തത്. ഫോണ്‍ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. കുറച്ച് നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ കുറച്ചായി. അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്ന് കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

നേരത്തെ പിണറായി വിജയന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്ത് പുത്രനാണെങ്കില്‍ വിഎസ് അച്യുതാനന്ദന്‍ തനത് പുത്രനാണെന്ന കുഞ്ഞനന്തന്‍ നായരുടെ പുസ്തകത്തിലെ പരാമര്‍ശം വലിയ വിവാദമായിരുന്നു. സിപിഎമ്മിനുള്ളില്‍ നടത്തിയ ആശയപോരാട്ടം ചിലപ്പോഴെല്ലാം വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണമായി പോയെന്നും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വ്യക്തമാക്കി. അതേസമയം അന്നത്തെ പോരാട്ടം കൊണ്ട് പാര്‍ട്ടിയെ വലതുപക്ഷ വ്യതിയാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിഎസ്സിലെ അനുകൂലിച്ചതിന്റെ പേരില്‍ സിപിഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയാണ് പാര്‍ട്ടിയില്‍ നിന്ന് കുഞ്ഞനന്തന്‍ നായരെ പുറത്താക്കിയത്.

English summary
berlin kunjananthan nair says he will meet pinarayi vijayan and apoligise to him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X