കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പിന്നാലെ മോദിയും കേരളത്തിലേക്ക്; ബിജെപി പ്രവര്‍ത്തനം ഊര്‍ജിതമാക്കുക ലക്ഷ്യം

Google Oneindia Malayalam News

ദില്ലി/തൃശൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നു. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് രാഹുല്‍ എത്തുന്നതെങ്കില്‍ മോദി വരുന്നത് ഗുരുവായൂര്‍ സന്ദര്‍ശനത്തിനാണ്. ബിജെപിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തലും മോദിയുടെ വരവിന്റെ ഉദ്ദേശമാണ്.

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഇത്തവണയും ബിജെപിക്ക് സാധിച്ചില്ലെങ്കിലും വോട്ട് കൂടിയിട്ടുണ്ട്. ഇത് ശുഭ പ്രതീക്ഷയാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ പ്രതീക്ഷയോടെ ഇറങ്ങാനാണ് കേന്ദ്രനേതാക്കളുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ മോദിയുടെ വരവ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്ന് തീര്‍ച്ചയാണ്. വിശദാംശങ്ങള്‍....

ഈ മാസം എട്ടിന് മോദി എത്തും

ഈ മാസം എട്ടിന് മോദി എത്തും

ഈ മാസം എട്ടിനാണ് നരേന്ദ്ര മോദി കേരളത്തിലെത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷേത്രം അധികൃതര്‍ക്ക് വിവരം ലഭിച്ചു. മോദി ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

 രണ്ടു മന്ത്രിമാര്‍ കൂടെ

രണ്ടു മന്ത്രിമാര്‍ കൂടെ

കേന്ദ്രമന്ത്രി പിയൂഷ് ഗോയലും സഹമന്ത്രി വി മുരളീധരനും നരേന്ദ്ര മോദിക്കൊപ്പമുണ്ടാകും. വീണ്ടും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. കേരളം ബിജെപി ലക്ഷ്യമിടുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നാണ്. പക്ഷേ ഇത്തവണ അവര്‍ക്ക് സീറ്റ് പിടിക്കാന്‍ സാധിച്ചിരുന്നില്ല.

പ്രവര്‍ത്തകര്‍ക്ക് ആവേശമാകും

പ്രവര്‍ത്തകര്‍ക്ക് ആവേശമാകും

വോട്ട് കൂടിയത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷയോടെയാണ് രംഗത്തിറങ്ങുന്നത്. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് പ്രതീക്ഷയുണ്ട്. മോദിയുടെ വരവ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

രാഹുല്‍ രണ്ടുദിവസം കേരളത്തില്‍

രാഹുല്‍ രണ്ടുദിവസം കേരളത്തില്‍

അതേസമയം, വോട്ടര്‍മാര്‍ക്ക് നന്ദി പറയുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ വരവ്. അദ്ദേഹം അടുത്ത വെള്ളിയാഴ്ച എത്തും. ശനിയാഴ്ചയും വയനാട്ടിലുണ്ടാകും. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് രാഹുല്‍ ഗാന്ധിക്കായിരുന്നു.

Recommended Video

cmsvideo
ബി.ജെ.പിയുടെ വമ്പന്‍ വിജയം എങ്ങനെ സാധ്യമായി
 നിലവിലെ കേരളം

നിലവിലെ കേരളം

കേരളത്തില്‍ നിന്ന് 19 മണ്ഡലങ്ങളും യുഡിഎഫ് പിടിക്കാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ മോദി വീണ്ടും അധികാരത്തിലെത്തുമോ എന്ന ആശങ്കയും കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇതു രണ്ടും സിപിഎമ്മിനും ഇടതുപക്ഷത്തിനും തിരിച്ചടിയാകുന്ന കാഴ്ചയാണ് കണ്ടത്. അവര്‍ ഒരു സീറ്റില്‍ ഒതുങ്ങി.

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

English summary
Besides Rahul Gandhi, Modi coming to Kerala on next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X