കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ തള്ളലും പിണറായിയുടെ വാഗ്ദാനവും പിന്നെ വിരമിച്ച മെസ്സിയും; മികച്ച 10 കുത്തിപ്പൊക്കലുകള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: മുമ്പും ഉണ്ടായിരുന്ന പ്രവണതയായിരുന്നെങ്കിലും ഫെയ്‌സ്ബുക്കില്‍ അടുത്തിടെ ശക്തിപ്രാപിച്ച ഒരു പരിപാടിയായിരുന്നു 'കുത്തിപ്പൊക്കല്‍'. ഫെയ്‌സ്ബുക്ക് പേജുകളിലേയും പ്രൊഫൈലുകളിലേയും പഴയ ഫോട്ടോകളിലും പോസ്റ്റുകളിലും പോയി കമന്റിട്ട് ആ പേജോ, പ്രൊഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടുത്തുന്നതിനെയാണ് മലയാളിയുടെ സോഷ്യല്‍ മീഡിയ രംഗത്ത് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. സുഹൃത്തുകള്‍ക്ക് പണികൊടുക്കാനായിരുന്നു ആദ്യം ഈ പരിപാടി തുടങ്ങിയത്. പിന്നീട് അത് പതിയെ സെലിബ്രേറ്റികളിലേക്ക് തിരിഞ്ഞു.

മമ്മൂട്ടിയും പൃഥിരാജ് മുതല്‍ മോദിയും കടന്ന് ഒബാമയും ട്രംപും വരെ മലയാളികളുടെ കുത്തിപ്പൊക്കലിന് ഇരയായി. പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് നരേന്ദ്രമോദി നടത്തിയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയായിരുന്നു പെട്രോള്‍ വിലവര്‍ധനവിനെതിരെ മലയാളികള്‍ പ്രതികരിച്ചത്. കൂട്ടത്തില്‍ ബിജെപി പണ്ട് നടത്തിയ സമരങ്ങളും ആളുകള്‍ കുത്തിപ്പൊക്കി. പരിഹാസത്തിലുപരി ഇത്തരം പ്രസ്താവനങ്ങള്‍ നടത്തിയ കാര്യം നിങ്ങല്‍ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലിന്റെ കൂടി ഭാഗമായി ഇത്തരം കുത്തിപ്പൊക്കലുകള്‍.

തുടക്കം സുക്കന്‍ബര്‍ഗില്‍

തുടക്കം സുക്കന്‍ബര്‍ഗില്‍

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് തന്നെയാണ് കുത്തിപ്പൊക്കല്‍ ട്രെന്‍ഡിലെ ആദ്യഇര. സുക്കര്‍ബര്‍ഗിന്റെ പഴയ ഫോട്ടോ ആളുകള്‍ കുത്തിപ്പൊക്കിയതോടെ ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പിന്നീട് കുത്തിപ്പൊക്കലിന് ഇരയായത് ഹോളിവുഡ് താരങ്ങളായിരുന്നു,പ്രധാനമായും വിന്‍ഡീസല്‍. അദ്ദേഹത്തിന്റെ നിരവധി പഴയ ഫോട്ടോകള്‍ ഇത്തരത്തില്‍ ആളുകള്‍ കുത്തിപ്പൊക്കി. ഇതേതുടര്‍ന്നാണ് കുത്തിപ്പൊക്കല്‍ പ്രതിഭാസം മലയാളിയുടെ സോഷ്യല്‍ ഇടത്തിലേക്ക് കടക്കുന്നത്.

മമ്മൂട്ടി

മമ്മൂട്ടി

മലയാളത്തില്‍ ഈ പ്രതിഭാസത്തിന്റെ തുടക്കമായി ആദ്യം കുത്തിപ്പൊക്കലിന് ഇരയായ സെലിബ്രേറ്റി മമ്മൂട്ടിയാണെന്നാണ് കരുതപ്പെടുന്നത്. 'ഫ്രണ്ട്‌സ് പോക്കിരി രാജയെക്കുറിച്ച്' എന്താണ് അഭിപ്രായം എന്ന പോസ്റ്റാണ് ആളുകള്‍ കുത്തിപ്പൊക്കിയത്. പിന്നീട് മമ്മൂട്ടിയുടെ പഴയ പലഫോട്ടോകളും കുത്തിപ്പൊക്കി. സാധാരണയായി പഴയഫോട്ടോകള്‍ കുത്തിപ്പൊക്കി ആളുകളെ നാണം കെടുത്താറാണ് പതിവെങ്കില്‍ മമ്മൂട്ടിയൂടെ കാര്യം ഇതില്‍ നിന്ന് വിപരീതമായിരുന്നു. മെഗാസ്റ്റാറിന്‍രെ നിത്യയൗവനം ചൂണ്ടിക്കാണിക്കാന്‍ ഫാന്‍സ് തന്നെയായിരുന്നു പ്രധാനമായും മമ്മൂട്ടിയെ ഫോട്ടോകള്‍ കുത്തിപ്പൊക്കിയത്.

പൃഥിരാജ്

പൃഥിരാജ്

മമ്മൂട്ടിക്ക് ശേഷം വ്യാപകമായി കുത്തിപ്പൊക്കപ്പെട്ടത് പൃഥിരാജിന്റെ പഴയ ഫോട്ടോകളായിരുന്നു. അദ്ദേഹത്തിന്റെ ഒരുവിധം പഴയ ഫോട്ടോകളെല്ലാം കുത്തിപ്പൊക്കലിന് വിധേയമായിട്ടുണ്ട്.പൃഥിരാജിന് പുറമേ മോഹന്‍ലാല്‍, ആസിഫലി, ടോവിനോ, വിനുമോഹനന്‍,ജയസൂര്യ തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും കുത്തിപ്പൊക്കലിന് ഇരയായി. ഇപ്പോള്‍ കാണുന്ന പ്രൊഫഷണലിസമൊന്നും താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പുലര്‍ത്തിയിരുന്നില്ലെന്ന് ഈ കുത്തിപ്പൊക്കലിലൂടെ വ്യക്തമാവുന്നു. പല സെലിബ്രേറ്റികളും ലൈക്ക് കൂടിയ ഫാന്‍ പേജുകളുമായി തങ്ങളുടെ പേജുകള്‍ സംയോജിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പേജിലെ ഫാന്‍പോസ്റ്റുകള്‍ കുത്തിപ്പൊക്കുന്നതാണ് പലതാരങ്ങള്‍ക്കും വിനയാവുന്നത്.

ഇരുന്നുവാങ്ങി അജുവര്‍ഗ്ഗീസ്

ഇരുന്നുവാങ്ങി അജുവര്‍ഗ്ഗീസ്

സെലിബ്രേറ്റികളുടെ പേജില്‍ കുത്തിപ്പൊക്കല്‍ നടക്കുന്നതിനിടേയാണ് തന്റെ പേജിലെ പഴയപോസ്റ്റുകള്‍ കുത്തിപ്പൊക്കിക്കൊണ്ട് അജുവര്‍ഗ്ഗീസ് രംഗത്തെത്തുന്നത്. തന്റെ പോസ്റ്റ് മറ്റാരും കുത്തിപ്പൊക്കേണ്ട ആവശ്യമില്ല ഞാന്‍ തന്നെ കുത്തിപ്പൊക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അജുവര്‍ഗീസിന്റെ കുത്തിപ്പൊക്കല്‍. എന്നാല്‍ സ്വയം കുഴിയില്‍ ചാടിയ അജുവര്‍ഗ്ഗീസിനെ ട്രോളന്‍മാര്‍ തലങ്ങും വിലങ്ങും അക്രമിക്കുന്നതാണ് പിന്നീട് കണ്ടത്.

മോദിയിലേക്ക്

മോദിയിലേക്ക്

സിനിമാ താരങ്ങളോടൊപ്പം തന്നെ രാഷ്ട്രീയ നേതാക്കളും കുത്തിപ്പൊക്കലിന് ഇരയായിട്ടുണ്ട്. പ്രധാനമായും മോദിയുടെ പോസ്റ്റുകള്‍ ആയിരുന്നു മലയാളികള്‍ കുത്തിപ്പൊക്കിയത്. പ്രത്യേകിച്ച് പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചായിരുന്നു ഇത്തരം കുത്തിപ്പൊക്കല്‍. പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്ത് പെട്രോള്‍ വിലവര്‍ധനവില്‍ യുപിഎ സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി നടത്തിയ ട്വീറ്റുകളുടെ സക്രീന്‍ ഷോട്ടുകളാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത്. കൂടാതെ എനിക്ക് 60 മാസങ്ങള്‍ തരൂ ഞാന്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതം തരാം എന്ന പ്രസ്താവനയും വ്യാപകമായി കുത്തിപ്പൊക്കുന്നുണ്ട്.

ബിജെപിയുടെ തള്ളല്‍

ബിജെപിയുടെ തള്ളല്‍

പെട്രോള്‍ വിലവര്‍ധനവില്‍ കേരളാ ബിജെപി നേതാക്കള്‍ നടത്തിയ സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുള്ള സമരത്തിന്റെ ചിത്രവും പെട്രോള്‍ വില വര്‍ധവിലെ പ്രതിഷേധമായി വ്യപകമായി കുത്തിപ്പൊക്കി, ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും വി മുരളീധരും പത്മകുമാറുമൊക്കെ ചേര്‍ന്ന് തിരവനന്തപുരത്ത് നടത്തിയ ചക്തസ്തംഭന സമരത്തിന്റെ ചിത്രമാണ് ഇത്തരത്തില്‍ കുത്തിപ്പൊക്കുന്നത്. പെട്രോള്‍ വിലവര്‍ധനവിനെതിരെ ബിജെപി കേരളം പേജില്‍ വന്ന പോസ്റ്റും ആളുകള്‍ കുത്തിപ്പൊക്കി വീണ്ടും ന്യൂസ് ഫീഡില്‍ എത്തിച്ചു.

പിണറായിക്കിട്ട്

പിണറായിക്കിട്ട്

കുത്തിപ്പൊക്കല്‍ പ്രതിഭാസത്തില്‍ ആരേയും വിട്ടുപോയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാത്തില്‍ ഏറിയ സമയത്ത്് ഇനി ഭക്ഷണസാധനങ്ങള്‍ക്ക് സംസ്ഥാനത്ത് അഞ്ചുവര്‍ഷം വിലവര്‍ധനവില്ല എന്ന പ്രസ്താവന പലപ്പോഴും ആളുകള്‍ കുത്തിപ്പൊക്കി സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മാണ്ി എല്‍ഡിഎഫിലേക്ക് എത്തുന്നു എന്ന തരത്തിലുള്ള ചര്‍ച്ച നടക്കുന്ന സമയത്തായിരുന്നു മാണിക്കെതിരേയുള്ള പിണറായി വിജയന്റെ പഴയ പ്രസ്താവനകള്‍ ആളുകള്‍ കുത്തിപ്പൊക്കിയത്.

ഉമ്മന്‍ചാണ്ടിയും

ഉമ്മന്‍ചാണ്ടിയും

പിണറായിയേും ബിജേപിയേയും പിടിച്ച കുത്തിപ്പൊക്കലുകാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും യുഡിഎഫിനേയും വെറുതേ വിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് യുഡിഎഫ് ഇറക്കിയ പ്രകടനപത്രികകളാണ് കുത്തിപ്പൊക്കലിന് ഇരയായത്. ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലാത്ത കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി 2016 ജൂണില്‍ പൂര്‍ത്തിയാവുമെന്ന യുഡിഎഫിന്റെ അവകാശവാദം ഇപ്പോഴും കുത്തിപ്പൊക്കലുകാര്‍ സജീവമാക്കി നിര്‍ത്തുകയാണ്.

മെസ്സിയും ബ്രസീലും

മെസ്സിയും ബ്രസീലും

ഫുട്‌ബോള്‍ ലോകപ്പിന്റെ സമയമായതുകൊണ്ട് അ മേഖലയിലും കുത്തിപ്പൊക്കലുകള്‍ നടന്നു. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ പരാജയത്തെ തുടര്‍ന്ന് മെസി രാജിവെച്ച വാര്‍ത്തയായിരുന്നു കായികലോകത്ത് പ്രധാനമായും കുത്തിപ്പൊക്കിയത്. പിന്നീട് മെസ്സി ടീമിലേക്ക് ത്ിരിച്ചു വരികയും ചെയ്തത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. രാജി വാര്‍ത്ത കുത്തിപ്പൊക്കലിന് പിന്നില്‍ ബ്രസീല്‍ ഫാന്‍സായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോട് 7-1 ന് പരാജയപ്പെട്ട വാര്‍ത്ത കുത്തിപ്പൊക്കിയാണ് ബ്രസില്‍ ഫാന്‍സിന് അര്‍ജന്റീന ഫാന്‍സ് മറുപടി കൊടുത്തത്.

എതിര്‍പ്പ്

എതിര്‍പ്പ്

കേരളത്തില്‍ നിപ്പാ വൈറസ് പിടിപ്പെട്ട സമയത്തായിരുന്നു കുത്തിപ്പൊക്കല്‍ പ്രതിഭാസം സജീവമായത്. നിപ്പക്കെതിരെയുള്ള മുന്‍കരുതലുകള്‍ സര്‍ക്കാറും ആരോഗ്യവിദഗ്ദരും പ്രധാനമായും നല്‍കിയിരുന്നത് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു. കുടുതല്‍ ആളുകളിലേക്ക് എത്താനും ഇതായിരുന്നു പ്രയോജനകരം. എന്നാല്‍ കുത്തിപ്പൊക്കല്‍ പോസ്റ്റുകള്‍ക്കിടയില്‍ ഇത്തരം മുന്നറിയിപ്പ് പോസ്റ്റുകള്‍ക്ക് പ്രചാരം ലഭിച്ചിരുന്നില്ല. ന്യൂസ്ഫീഡില്‍ കുത്തിപ്പൊക്കിയ പോസ്റ്റുകളായിരുന്നു നിറഞ്ഞത്. ഇതിനാല്‍ കുത്തിപ്പൊക്കലിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
best re shared photos in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X