കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്കരോഗിയെ സഹായിക്കാന്‍ പിരിവെടുത്ത് പണം തട്ടി; കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നാട്ടുകാരുടെ പരാതി...

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: വൃക്ക രോഗിയെ സഹായിക്കാമെന്നേറ്റ് വന്‍തുക പിരിവെടുത്തവര്‍ രോഗിയെ വഞ്ചിച്ചുവെന്നു നാട്ടുകാര്‍. നടുവണ്ണൂര്‍ തോട്ടപ്പുറത്ത് മീത്തല്‍ സലീമിന്റെ ചികിത്സാ സഹായ കമ്മിറ്റിക്കെതിരെയാണ് ആരോപണം. നാലു വര്‍ഷമായി വിദേശത്തുനിന്നുള്‍പ്പെടെ ചികിത്സയ്ക്കായി പിരിവെടുക്കുന്നുണ്ടെങ്കിലും ഒരു നയാപെസയും ഇതുവരെ ലഭിച്ചില്ലെന്ന് രോഗിയായ സലീമും ബന്ധുക്കളും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

സലീമിനെ സഹായിക്കുന്നതിനായി മൂന്ന് കമ്മിറ്റികളാണ് പിരിവെടുത്തതത്രെ. നടുവണ്ണൂര്‍ കിഴിക്കോട്ട് കടവില്‍ രൂപീകരിച്ച കിഡ്‌നി ചികിത്സാ സഹായ കമ്മിറ്റിയാണ് ഒന്ന്. ഇതോടൊപ്പം കിഴിക്കോട് പാറക്കല്‍ ഉറൂസ് കമ്മിറ്റി, കനിവ് ഭവന നിര്‍മാണ കമ്മിറ്റി എന്നിവയും പിരിവെടുത്തു. ഇതില്‍ കിഡ്‌നി സഹായകമ്മിറ്റിയുടെയും കനിവിന്റെയും ചെയര്‍മാര്‍ ഒരാള്‍ തന്നെയാണ്.

Kozhikode

പുറത്ത് പണപ്പിരിവ് നല്ലപോലെ നടക്കുകയും പണമൊന്നും സലീമിന് കിട്ടാതാവുകയും ചെയ്തപ്പോള്‍ ബന്ധുക്കള്‍ തല്‍ക്കാലം ഇനി സ്വന്തം നിലയില്‍ ചെലവു ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതോടെ, രോഗിയുടെ നില ദയനീയമായി. ഈ സാഹചര്യത്തില്‍ നാട്ടുകാരും ബന്ധുക്കള്‍ തന്നെയും സംഘടിച്ച് ചികിത്സാ കമ്മിറ്റിക്കെതിരെ രംഗത്തുവരുകയായിരുന്നു.

Read Also: ദുര്‍ബലന്‍, പൊക്കം കുറവ് സൗന്ദര്യം തീരെയില്ല... മന്ത്രി ജി സുധാകരന്റെ സ്വയം വിലയിരുത്തലിങ്ങനെ...

കഴിഞ്ഞ മെയ് മാസത്തില്‍ ഇവര്‍ ഇതുസംബന്ധിച്ചു വാര്‍ത്താസമ്മേളനം നടത്തി. ഇതോടെ, കമ്മറിയുടെ ചെയര്‍മാനും കണ്‍വീനറും നാട്ടില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്ത് തെറ്റുപറ്റിയതായി സമ്മതിച്ചു. ഒന്നേകാല്‍ ലക്ഷം രൂപയോളം അക്കൗണ്ടില്‍ ഉള്ളതായി അറിയിച്ചു. എല്ലാ കണക്കുകളും ജൂണ്‍ മാസത്തില്‍ത്തന്നെ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചു. പക്ഷെ ഇതുവരെയും അതുണ്ടായില്ലെന്നും എത്രരൂപ പിരിവെടുത്തുവെന്ന് ആര്‍ക്കും അറിയില്ലെന്നും സലീമിന്‍റെ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പറയുന്നു.

ഇതിനിടയിലാണ് ചികിത്സാ സഹായ സമിതി പിരിച്ചുവിട്ടതായി പ്രധാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. എന്നാല്‍, അങ്ങനെയങ്ങ് ഭാരവാഹികളെ തലയൂരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പിരിഞ്ഞുകിട്ടിയ മുഴുവന്‍ തുകയുടെയും കണക്കുകള്‍ ഹാജരാക്കണം. റസീപ്റ്റ് ബുക്ക് കൊണ്ടുവന്ന് കണക്ക് ബോധ്യപ്പെടുത്തമം. ശേഷം സഹായം രോഗിക്ക് കൈമാറണം.

Read Also: ഹിന്ദു സ്ത്രീകള്‍ തീവ്രവാദികളാകാനുള്ളവരല്ല; വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ച്ച് തടയാന്‍ എസ്ഡിപിഐയും!

എങ്ങനെയാണോ കമ്മിറ്റി രൂപീകരിച്ചത് അതുപോലെ പൊതുജനങ്ങളെ ക്ഷണിച്ചിട്ടുമതി ഇക്കാര്യങ്ങളെന്നും അതിനുശേഷം മതി സഹായ സമിതി പിരിച്ചുവിടല്‍ എന്നുമാണ് നാട്ടുകാരുടെ നിലപാട്. നാട്ടുകാരായ അലിയാര്‍ കെ. കുളങ്ങരക്കത്ത്, മുഹമ്മദ് അഷറഫ് ടി., ദില്‍ സോസ് എംവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Betrayed kidney patient by a charitable society by ensuring money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X