Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും... പിന്നെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും!

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആളാണ് ബിജു രമേശ്. ബാര്‍ കോഴ കേസില്‍ കെഎം മാണിയ്ക്ക് രാജിവച്ചൊഴിയേണ്ടി വന്നു, കെ ബാബു രാജിവച്ചെങ്കിലും തിരിച്ച് കയറി.

അക്കാലത്ത് തന്നെ, യുഡിഎഫ് മന്ത്രിസഭയിലെ അംഗമായ അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹത്തിന്റെ കാര്യത്തില്‍ ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. അതുകൊണ്ട് തന്നെ ബാര്‍ കോഴ വിവാദം അടൂര്‍ പ്രകാശിനെ ഏറെ സമ്മര്‍ദ്ദത്തിലും ആഴ്ത്തി.

എന്തായാലും ആ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിലാണെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും എത്തിയിരുന്നില്ല, സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള മറ്റ് പലരും പങ്കെടുക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മാധ്യമങ്ങള്‍ക്ക് മഷിയിട്ട് നോക്കിയിട്ട് പോലും കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ സത്യം അതൊന്നും ആയിരുന്നില്ല കേട്ടോ....

വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹനിശ്ചയമാണ് ജൂണ്‍ 24 ന് തിരുവനന്തപുരത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്നത്.

വിവാഹം തീരുമാനിച്ചു

വിവാഹം തീരുമാനിച്ചു

ഡിസംബര്‍ നാലിനാണ് വിവാഹം. വൈകീട്ട് ആറരയ്ക്കും ഏഴിനും ഇടയിലാണ് മുഹൂര്‍ത്തം. വരന്‍ അജയ് കൃഷ്ണന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്.

ആരൊക്കെ വന്നു

ആരൊക്കെ വന്നു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എസി മൊയ്തീന്‍, മാത്യു ടി തോമസ്, എകെ ശശീന്ദ്രന്‍ തുടങ്ങിയവരായിരുന്നു ഇടതുപക്ഷത്ത് നിന്നുള്ള പ്രമുഖര്‍.

കോണ്‍ഗ്രസ്സില്‍ നിന്നോ?

കോണ്‍ഗ്രസ്സില്‍ നിന്നോ?

യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍ തുടങ്ങിയവരും അരുവിക്കര എംഎല്‍എ കെഎസ് ശബരിനാഥനും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു.

അപ്പോള്‍ ചാണ്ടിയും ചെന്നിത്തലയും?

അപ്പോള്‍ ചാണ്ടിയും ചെന്നിത്തലയും?

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും അസാന്നിധ്യമായിരുന്നു ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്. ബാര്‍ കോഴ ഭൂതത്തെ തുറന്ന് വിട്ട ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയം അവര്‍ ബഹിഷ്‌കരിച്ചതാണോ എന്നായിരുന്നു സംശയം.

സംശയിക്കണ്ട... അവര്‍ എത്തി

സംശയിക്കണ്ട... അവര്‍ എത്തി

എന്നാല്‍ മാധ്യമങ്ങളൊന്നും അറിയാതെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സ്ഥലത്തെത്തിയിരുന്നു എന്നതാണ് സത്യം.

ബിജു രമേശ് പറഞ്ഞു

ബിജു രമേശ് പറഞ്ഞു

ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജു രമേശ് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലും എത്തിയ കാര്യം പറഞ്ഞിട്ടുള്ളത്.

ചടങ്ങിന് ശേഷം

ചടങ്ങിന് ശേഷം

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നിശ്ചയ ചടങ്ങുകള്‍ തീര്‍ന്നതിന് ശേഷമാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകരും അതിഥികളും സ്ഥലം വിട്ടതിന് ശേഷമായിരുന്നത്രെ ഇരുവരും എത്തിയത്.

ബിജു രമേശിന്‍റെ പോസ്റ്റ്

ഇതാണ് ബിജു രമേശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+