കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ആപ്പ് ഒറിജിനലല്ല; ബെവ്ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ? കാരണമിതാണ്

  • By News Desk
Google Oneindia Malayalam News

കൊച്ചി: ബെവ്ക്യൂ ആപ്പിന് കഴിഞ്ഞ ദിവസമായിരുന്നു ഗൂഗിള്‍ പ്ലേസ്റ്റോര്‍ അനുമതി നല്‍കിയത്. ആപ്പിന്റെ ട്രയര്‍ റണ്‍ ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ട് മിനിറ്റില്‍ 20000 ല്‍ അധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍കോഡ് എന്ന കമ്പനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയേക്കും! കൂടുതല്‍ ഇളവുകള്‍, ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി?രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയേക്കും! കൂടുതല്‍ ഇളവുകള്‍, ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി?

കേരളത്തിലെ മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കും, വിൽപ്പന രാവിലെ 9 മുതൽ; ബെവ് ക്യൂ പ്രവര്‍ത്തനക്ഷമമായികേരളത്തിലെ മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കും, വിൽപ്പന രാവിലെ 9 മുതൽ; ബെവ് ക്യൂ പ്രവര്‍ത്തനക്ഷമമായി

ബെവ്‌കോ ഫയല്‍ ചോര്‍ന്നു

ബെവ്‌കോ ഫയല്‍ ചോര്‍ന്നു

ഇന്ന് വൈകുന്നേരത്തോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നായിരുന്നു എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് മന്ത്രി വാര്‍ത്താസമ്മേളന്തില്‍ ഇത് പ്രഖ്യാപിക്കാനിരിക്കെ ബവ് ക്യൂ ആപ്പിന്റെ എപികെ ഫയല്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വാര്‍ത്ത സമ്മേളനം നടക്കാന്‍ മണിക്കൂറുകള്‍ക്ക് മുന്നേയാണ് ആപ്പിന്റെ ഫയല്‍ ചോര്‍ന്നിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല

രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല

ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരിക്കുന്ന ആപിന്റെ ഫയല്‍ ഒറിജിനല്‍ അല്ലെന്നും ടെസ്റ്റിങിനെ ചോര്‍ന്ന ഫയലാണെന്നും ഫെയര്‍കോഡ് ടെക് നോളജീസ് ഡയറക്ടര്‍ വ്യക്തമാക്കി.മനോരമയോടായിരുന്നു ഫെയര്‍കോഡ് ഡയറക്ടറുടെ പ്രതികരണം. എപികെ ഫയല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആവുന്നുണ്ടെങ്കിലും യൂസര്‍ക്ക് പേര് വിവരങ്ങള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല.

ഒറിജിനല്‍ ഫയല്‍

ഒറിജിനല്‍ ഫയല്‍

രജിസ്‌ട്രേഷനായി ശ്രമിക്കുമ്പോള്‍ പ്രതിദിന രജിസ്‌ട്രേഷന്‍ പരിധി പൂര്‍ത്തിയായെന്നാണ് കാണിക്കുന്നത്. ഒറിജിനല്‍ ഫയല്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇസ്റ്റാള്‍ ചെയ്താല്‍ മാത്രമേ രജിസ്്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാവുയെന്നാണ് കമ്പനി അധികൃതരും വിശദീകരിക്കുന്നത്.

യൂസര്‍മാന്വല്‍

യൂസര്‍മാന്വല്‍

ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്ന യൂസര്‍മാന്വലും കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു. ഇതും ഫെയര്‍കോഡ് ടെക്‌നോളജീസ് തന്നെ തയ്യാറാക്കിയതാണെങ്കിലും ഔദ്യോഗികമായി പ്രകാശിപ്പിക്കുന്നതിന് മുമ്പ് തന്നെ ചോരുകയായിരുന്നു. ബവ്‌കോ, ബവ്ക്യൂതുടങ്ങി സമാനമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആപ്പുകള്‍ വ്യാപകമായി പുറത്ത് വരുന്നുണ്ട്.

പണം ആവശ്യപ്പെടുന്നില്ല

പണം ആവശ്യപ്പെടുന്നില്ല

ബെവ്‌കോയുടെ സമാന പേരിലുള്ള വ്യാജ ആപ്പുകളുടെ തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യഥാര്‍ത്ഥ ആപ്പില്‍ ഒരിക്കലും ഓണ്‍ലൈനായി പണം അടക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും ഇത്തരത്തില്‍ പണം ആവശ്യപ്പെടുന്ന ആപ്പുകള്‍ വ്യാജമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ജിപിഎസ് സംവിധാനം

ജിപിഎസ് സംവിധാനം

ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ഒറിജിനല്‍ ആപ്പ് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍സ ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ, ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം വാങ്ങാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച്് അതത് കേന്ദ്രങ്ങളില്‍ നിന്നും മദ്യം ലഭ്യമാവും. ആദ്യഘട്ടത്തില്‍ ബ്രാന്‍ഡ് തെരഞ്ഞെടുക്കാന്‍ കഴിയില്ല.

തെര്‍മ്മല്‍ സ്‌കാനിംഗ്

തെര്‍മ്മല്‍ സ്‌കാനിംഗ്

മദ്യവില്‍പ്പന ആരംഭിച്ച് കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ബീവറേജ് കോര്‍പ്പറേഷന്‍ പുറത്ത് വിട്ടിട്ടുണ്ട്.
ബെവ് ക്യൂ ആപ്പ് വഴി ടോക്കണെടുത്ത് മദ്യ വില്‍പ്പന ശാലകളില്‍ വാങ്ങാനെത്തുന്നവര്‍ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാകണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം ജീവനക്കാരെ രണ്ട് തവണ തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തുമെന്നും മര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.മദ്യവില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഇത് വാങ്ങേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. വാരിലെ 9 മുതല്‍ വൈകീട്ട് 5 വെരയാണ് വില്‍പ്പന സമയം.

English summary
Bev-Q App File Leaked While testing a Few Hours Before launching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X