കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ്ക്യൂൃവില്‍ ഒടിപി ലഭ്യമാകുന്നില്ലേ? കാരണമിതാണ്: ഉടന്‍ പരിഹരിക്കപ്പെടും

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മദ്യവിതരണത്തിന് വേണ്ടിയുണ്ടാക്കിയ ബെവ്ക്യൂ ആപ്പിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടാണ് പ്ലേസ്റ്റോറില്‍ ആപ്പ് എത്തുന്നത്. എന്നാല്‍ നിരവധി പരാതികള്‍ ഉയരുകയായിരുന്നു.

എന്നാല്‍ ബെവ്ക്യൂവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാല് മണിക്കൂറിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.

bevco

പ്രധാനമായും ഒടിപി ലഭിക്കാത്തതാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ കൂടുതല്‍ ഒടിപി സേവന ദാതാക്കളെ കൊണ്ട് വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

ഒടിപി ലഭ്യമാക്കുന്നതിനായി നിലവില്‍ ഒരു സേവന ദാതാവ് മാത്രമാണുള്ളതെന്നും ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. അതുകൊണ്ടാണ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒടിപി ലഭിക്കാത്തതെന്നും വ്യക്തമാക്കി.

മൂന്നോ അതില്‍ കൂടുതലോ സേവന ദാതാക്കളെ ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരികയാണ്. ഇവരുടെ സേവനം ലഭ്യമായാല്‍ നാല് മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നാളത്തെ ബുക്കിംഗ് ഇന്ന് വൈകിട്ട് ആരംഭിക്കുമെന്നും ഫെയര്‍കോഡ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ പലര്‍ക്കും പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയെങ്കിലും സെര്‍ച്ചില്‍ ലഭ്യമായിരുന്നില്ല. പിന്നാലെ ആപ്പ് കിട്ടിയെങ്കിലും പലര്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാനും കഴിഞ്ഞിരുന്നില്ല. കിട്ടിയവര്‍ക്ക് ഒടിപി ലഭ്യമായില്ല തുടങ്ങിയ പരാതികളായിരുന്നു പ്രധാനമായും ഉയര്‍ന്നത്.

നിലവില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. പ്ലേസറ്റോറില്‍ കമന്റ് ബോക്‌സില്‍ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 9 മണിക്ക് തന്നെ സംസ്ഥാനത്തെ ബെവ്‌കോ കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഒരു സമയം മദ്യം വാങ്ങാനെത്തുന്നത്. ബെവ്ക്യൂ വഴിയും എസ്എംഎസ് വഴിയും ടോക്കണ്‍ എടുത്തവര്‍ക്ക് മാത്രമാണ് മദ്യവിതരണം നടത്തുന്നത്. എന്നാല്‍ ചിലര്‍ക്ക് പുതുതായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Recommended Video

cmsvideo
ബെവ് ക്യു ആപ്പിനെക്കുറിച്ച് മദ്യം വാങ്ങാൻ വന്നവർ പ്രതികരിക്കുന്നു | Oneindia Malayalam

അതിനിടെ ബാറുകള്‍ക്കും ബിവറേജുകള്‍ക്കുമായുളള ഔട്ട്ലെറ്റ് ആപ്പിനെക്കുറിച്ചും നിരവധി ആശങ്കകളുണ്ട്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനാകുന്നില്ല എന്നാണ് പരാതി. മാത്രമല്ല ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ അറിയാനും സാധിക്കുന്നില്ല.

'കാറില്‍ സാനിറ്റൈസര്‍ സൂക്ഷിക്കരുത്';സംഭവിക്കുന്നത്; ജീവന്‍ വരെ ഭീഷണിയില്‍;വാസ്തവം'കാറില്‍ സാനിറ്റൈസര്‍ സൂക്ഷിക്കരുത്';സംഭവിക്കുന്നത്; ജീവന്‍ വരെ ഭീഷണിയില്‍;വാസ്തവം

സിപിഎമ്മിന് പ്രതികാര ബുദ്ധിയില്ല; നാക്ക് പിഴ; വിവാദമായതോടെ നിലപാട് മാറ്റി പികെ ശശിസിപിഎമ്മിന് പ്രതികാര ബുദ്ധിയില്ല; നാക്ക് പിഴ; വിവാദമായതോടെ നിലപാട് മാറ്റി പികെ ശശി

ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്..നിങ്ങള്‍ സൂക്ഷിച്ചോ;ഒന്നേയുള്ളു പറയാന്‍;മമതയുടെ മുന്നറിയിപ്പ്ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്..നിങ്ങള്‍ സൂക്ഷിച്ചോ;ഒന്നേയുള്ളു പറയാന്‍;മമതയുടെ മുന്നറിയിപ്പ്

English summary
Bev-Q App Issues Will Resolve Within four Hours Says Fair Code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X