ബെവ് ക്യൂ ആപ്പ് എന്നുവരും? പ്ലേ സ്റ്റോറിന്റെ അനുമതി കാത്ത് സര്‍ക്കാര്‍, ആകാംഷയോടെ മദ്യപാനികള്‍
തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം തുറക്കുന്ന മദ്യശാലകളിലെ തിരക്ക് കുറക്കാന്‍ നിര്‍മ്മിച്ച വെര്‍ച്വല്‍ ക്യൂ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോര്‍ അനുമതിക്കായി സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച ആപ്ലിക്കേഷനായതിനാല്‍ പെട്ടെന്ന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. സാധാരണ നിലയില്‍ ഒരാഴ്ചവരെയാണ് സമയം എടുക്കുക. ആപ്പ് വരുന്ന മുറയ്ക്ക് ശനിയാഴ്ച വില്‍പ്പന ആരംഭിക്കുമെന്നാണ് ബെവ്കോ നേരത്തെ അറിയിച്ചത്. എന്നാല്‍ അനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വില്‍പ്പന നീളുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ചയോടെ ആപ്പ് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് നിര്‍മ്മിച്ചത്. എന്നാല്‍ ആപ്പിന്റെ സെര്‍വര്‍ ചെലവ് വഹിക്കുന്നത് ബീവറേജസ് കോര്‍പ്പറേഷനാണ്. ആപ്പിന് ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കും. ഒരു ടോക്കണിന് 50 പൈസ വീതമാണാ ഈടാക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്എംഎസ് വഴിയും ടോക്കണ്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ്പ് ലഭ്യമാക്കും. ഫോണ്‍ നമ്പരും പേരും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താണ് ടോക്കണ്‍ ലഭ്യമാക്കുക. അടുത്തുള്ള ബീവറേജ് കൗണ്ടര്‍, ബാര്‍ ആന്‍ഡ് ബിയര്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം ആപ്പ് വഴി ലഭിക്കും. ആപ്പില്‍ മറ്റ് വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ നല്‍കേണ്ടതില്ല. ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്ന സംവിധാനം ആദ്യ ഘട്ടത്തില്‍ ഉണ്ടാവില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണുമായി മദ്യശാലകളില്‍ ചെന്ന് പണം അടച്ച് മദ്യം വാങ്ങാവുന്നതാണ്.
35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. അതേസമയം, ബെവ്കോയുടെ സമാനമായ വ്യാജ ആപ്പുകളുടെ തട്ടപ്പില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ബെവ്കോയുടെ പേരില്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടില്ല. പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
Recommended Video
കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. 20 പേരടങ്ങുന്ന ടീമാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്. ആപ്പ് വഴി മൂന്ന് ലിറ്റര്‍ മദ്യം മാത്രമാണ് ലഭ്യമാകുക. അടുത്തുള്ള ബാറുകളില്‍ നിന്ന് സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വങ്ങാനായി എത്തുന്നവര്‍ മാസ്ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സാമൂഹിക പാലിച്ചിരിക്കണം. എന്നാല്‍ ബാറില്‍ നിന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ ഭക്ഷണം പാര്‍സലായി വാങ്ങാവുന്നതാണ്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications